LiveTV

Live

Kerala

നിരോധിച്ച ഐ.എസ് പതാകകളുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തെരുവില്‍

ജനം ടി.വിയുയെടെ വ്യാജവാര്‍ത്തക്ക് പിറകെയാണ് പ്രതിഷേധത്തിന്റെ പേരില്‍ ഐ.എസിന്റെ പതാകകളുമായി ബജ്റംഗ്ദള്‍ തെരുവിലിറങ്ങിയത്.

നിരോധിച്ച ഐ.എസ് പതാകകളുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തെരുവില്‍

ഇന്ത്യയില്‍ നിരോധിച്ച ഐ.എസ്.ഐ.എസിന്റെ പതാകകളുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തെരുവില്‍. ജനം ടി.വിയുടെ വ്യാജവാര്‍ത്തക്ക് പിറകെയാണ് പ്രതിഷേധത്തിന്റെ പേരില്‍ ഐ.എസിന്റെ പതാകകളുമായി ബജ്റംഗ്ദള്‍ തെരുവിലിറങ്ങിയത്. പതാകകള്‍ കത്തിക്കുകയും അതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയുമാണ് സംഘം.

കേരളത്തിലുടനീളം ഐ.എസിന്റെ പതാകകള്‍ കത്തിക്കണമെന്നാണ് ബജ്റംഗ്ദള്‍ ആഹ്വാനം. എവിടെ നിന്നാണ് ഇവര്‍ക്ക് പതാകകള്‍ ലഭിക്കുന്നതെന്നും ആരാണ് ഇവ നിര്‍മിക്കുന്നതെന്നും അന്വേഷിക്കണമെന്ന ആവശ്യമുയരുകയാണ്. തിരുവനന്തപുരത്തും തൃശൂരിലുമാണ് വ്യാപകമായി കൊടികള്‍ കത്തിച്ചത്.

വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ കോളജില്‍ മാസങ്ങള്‍ക്കു മുമ്പ് നടന്‍ സലിംകുമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത കോളജ് ഡേ പരിപാടിയുടെ ദൃശ്യങ്ങളാണ് ജനം ടി.വി വ്യാജ വാര്‍ത്തയാക്കി മാറ്റിയത്. വാര്‍ത്തക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

നിരോധിച്ച ഐ.എസ് പതാകകളുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തെരുവില്‍

2018 മെയില്‍ അസമിലെ നല്‍ബാരി ജില്ലയില്‍ പൊതുസ്ഥലത്ത് ഐ.എസ് പതാക തൂക്കിയ സംഭവത്തില്‍ ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കൈഹാത്തിയിലെ തപന്‍ ബര്‍മന്‍, ബെല്‍സോര്‍ സ്വദേശികളായ വിപ്‌ജ്യോതി കത്തൂരിയ, സൊറൊ ജ്യോതി ബൈശ്യ, പുലക് ബര്‍മന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്.

2015 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ഐ.എസിനെ നിരോധിച്ചത്. അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) ആക്ട് (1967) പ്രകാരമായിരുന്നു ഈ നിരോധനം. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട ഏത് വസ്തുക്കളും കൈവശം വക്കുന്നത് കുറ്റകരമാണെന്ന് ആക്ടില്‍ പറയുന്നു.