LiveTV

Live

Kerala

പാടശേഖരത്തിലെ കുഴിയിൽ നിന്ന് കുടിവെള്ളമെടുത്തിരുന്ന കോളനി നിവാസികൾക്ക് വെള്ളമെത്തി

പാലക്കാട് കടമ്പഴിപ്പുറം ഷാരുകോവിൽ, വടക്കേക്കര കോളനികളിലെ ദലിത് കുടുംബങ്ങളാണ് വെള്ളക്കുഴിയിൽ നിന്ന് കുടിവെള്ളമെടുത്തിരുന്നത്.

പാടശേഖരത്തിലെ കുഴിയിൽ നിന്ന് കുടിവെള്ളമെടുത്തിരുന്ന കോളനി നിവാസികൾക്ക് വെള്ളമെത്തി

പാടശേഖരത്തിലെ കുഴിയിൽ നിന്ന് കുടിവെള്ളമെടുത്തിരുന്ന കോളനി നിവാസികൾക്ക് പുതുവത്സര സമ്മാനമായി വെള്ളവും വെളിച്ചവും എത്തി. പാലക്കാട് കടമ്പഴിപ്പുറം ഷാരുകോവിൽ, വടക്കേക്കര കോളനികളിലെ ദലിത് കുടുംബങ്ങളാണ് വെള്ളക്കുഴിയിൽ നിന്ന് കുടിവെള്ളമെടുത്തിരുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയാണ് ഇവരുടെ ദുരിതത്തിന് അറുതി വരുത്തിയത്.

കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ 2, 12 വാർഡുകളിലെ ദലിത് കുടുംബങ്ങളാണ് വെള്ളക്കുഴിയിൽ നിന്ന് കുടിവെള്ളമെടുക്കേണ്ട ഗതികേടിൽ കഴിഞ്ഞിരുന്നത്. 48 കുടുംബങ്ങളാണ് ഷാരുകോവിൽ, വടക്കേക്കര കോളനികളിലായി ഉള്ളത്. കുടിവെള്ള പദ്ധതികൾ ഇല്ലാതിരുന്ന മേഖലയിൽ ഇതിന് പരിഹാരം കാണാനായി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി.

പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിക്കുന്ന പദ്ധതി പുതുവൽസര സമ്മാനമായി നടപ്പിലാക്കി. 17.2 ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കിയ പദ്ധതി കോളനിവാസികൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ പുതുവത്സര സമ്മാനമായി മാറി. ഗാർഹിക കുടിവെള്ള കണക്ഷനുകളുടെ ഉദ്ഘാടനം എം.ബി രാജേഷ് എം.പി നിർവഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഷാരുകോവിൽ സെന്ററിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണും എം.ബി രാജേഷ് നിർവ്വഹിച്ചു.