LiveTV

Live

Kerala

കുറ്റ്യാടിയില്‍ ബോംബ് സ്ഫോടനം; 3 ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പറമ്പത്ത് അബ്ദുള്ള മുസ് ലിയാര്‍ എന്നയാളുടെ പറമ്പിലാണ് സ്ഫോടനം നടന്നത്. 

കുറ്റ്യാടിയില്‍ ബോംബ് സ്ഫോടനം; 3 ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കോഴിക്കോട് കുറ്റ്യാടി കാക്കുനിയില്‍ ബോംബ് സ്ഫോടനം. പറമ്പത്ത് അബ്ദുള്ള മുസ് ലിയാര്‍ എന്നയാളുടെ പറമ്പിലാണ് സ്ഫോടനം നടന്നത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുസ് ലീം ലീഗ് പ്രവര്‍ത്തകരായ സാലീം,ആരിഫ് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സാലിമിന്റെ കൈപ്പത്തി തകര്‍ന്നു. ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് നിഗമനം.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. എന്നാല്‍ വിവരം പൊലീസിനെ അറിയിച്ചിരുന്നില്ല. രാവിലെ വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും സ്ഥലം വൃത്തിയാക്കിയിരുന്നു. പൊലീസ് നടത്തിയ കൂടുതല്‍ പരിശോധനയില്‍ പൊട്ടാത്ത ബോംബുകളിലൊന്ന് കണ്ടെത്തി. കൂടാതെ ശരീര അവശിഷ്ടങ്ങള്‍ കുഴിച്ചിട്ട നിലയിലും സ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയില്‍ ലഭിച്ചു. കുറ്റ്യാടി പൊലീസ് കേസെടുത്തു.