LiveTV

Live

Kerala

വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ആലപ്പുഴയില്‍ ഡി.ഡി.ഇയുടെ സര്‍ക്കുലര്‍

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപങ്ങളിലെയും വനിതാ ജീവനക്കാര്‍ വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു

 വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ആലപ്പുഴയില്‍ ഡി.ഡി.ഇയുടെ സര്‍ക്കുലര്‍

വനിതാ മതിലിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡി.ഡി.ഇ ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു.വനിതാ ജീവനക്കാരോട് മതിലിൽ അണി ചേരണമെന്ന് നിര്‍ദേശിച്ചാണ് സര്‍ക്കുലര്‍.

വനിതാ മതിലിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാനുളള ഉത്തരവ് ശനിയാഴ്ചയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടീ ഡയറക്ടർ ഇറക്കിയത്. വനിതാ മതിലിന്റെ സാഹചര്യവും പ്രാധാന്യവും ഇതിൽ വിവരിക്കുന്നു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ജനുവരി 1നു വൈകിട്ട് 4ന് കേരളത്തിലൊട്ടാകെ വനിതാ മതിലിനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ആരംഭിക്കുന്നത്. ഈ സാഹചര്യത്തിൽ വകുപ്പിനു പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും വനിതാ ജീവനക്കാർ മതിലിൽ അണി ചേരണമെന്ന് അറിയിക്കുന്നുവെന്നും ഉത്തരവിലുണ്ട്.

ഇന്നത്തെ സ്കൂൾ അസംബ്ലികളിൽ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുളള സന്ദേശങ്ങൾ കൂടി പകർന്നു നൽകണമെന്നും വിവിധ സ്ഥാപന മേധാവികൾക്ക് അയച്ച ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്, ജീവനക്കാരെ നിർബന്ധിച്ച് മതിലിൽ പങ്കെടുപ്പിക്കാനുളള നീക്കമാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.