LiveTV

Live

Kerala

സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു 

ശരീരം വീല്‍ചെയറിലായിരുന്നെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. 2006-11 കാലഘട്ടത്തില്‍ കേരള നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി.

സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു 

മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു 

പുതിയ യാത്രാവിവരണത്തിന്റെ അവസാന മിനുക്ക് പണിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി സൈമണ്‍ ബ്രിട്ടോ തൃശൂരിലായിരുന്നു. നിരവധി ക്രിസ്മസ് - പുതുവര്‍ഷ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ് സുനില്‍ കുമാര്‍, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. അടുത്ത സഹായി മാത്രമാണ് മരണ സമയത്ത് ബ്രിട്ടോയുടെ കൂടെയുണ്ടായിരുന്നത്. ഭാര്യ സീന ഭാസ്കര്‍ കേരളത്തിന് പുറത്ത് യാത്രയിലായിരുന്നു.

സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു 

എറണാകുളം സ്വദേശിയായ ബ്രിട്ടോ എസ്.എഫ്.ഐ നേതാവായിരിക്കെ മഹാരാജാസ് കോളജില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകരുടെ കുത്തേറ്റതിനെ തുടര്‍ന്ന് അരക്ക് താഴെ തളര്‍ന്നാണ് കഴിഞ്ഞ 35 വര്‍ഷം ജീവിച്ചത്. ശരീരം വീല്‍ചെയറിലായിരുന്നെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. 2006-11 കാലഘട്ടത്തില്‍ കേരള നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള സര്‍വകലാശാല സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. തളരാത്ത പോരാട്ട വീറിന്‍റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.