LiveTV

Live

Kerala

വിജിക്ക് സര്‍ക്കാറിന്റെ ഉറപ്പ്; സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ചു

സി.എസ്.ഐ സഭാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമയി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പ് ലഭിച്ചു

വിജിക്ക് സര്‍ക്കാറിന്റെ ഉറപ്പ്; സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ചു

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സി.എസ്.ഐ സഭാ നേതൃത്വം സർക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീർപ്പായത്. വിജിക്ക് സർക്കാർ സ്ഥാപനത്തിലോ അർധ സർക്കാർ സ്ഥാപനത്തിലോ ജോലി നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകി.

വിജിക്ക് സര്‍ക്കാറിന്റെ ഉറപ്പ്; സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ചു

സനൽ മരണപ്പെട്ടതിനെ തുടർന്ന് വഴിയാധാരമായ കുടുംബത്തിന് സാമ്പത്തിക സഹായവും ജോലിയും നൽകണമെന്ന ആവശ്യവുമായാണ് വിജി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. 22 ദിവസങ്ങൾക്ക് ശേഷമാണ് ഒരു ഒത്തുതീർപ്പിലെത്തിയത്. സി.എസ്.ഐ സഭാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമയി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പ് ലഭിച്ചു.

വിജിക്ക് സര്‍ക്കാറിന്റെ ഉറപ്പ്; സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ചു

കെ.എസ്.എഫ്.ഇയിലാകും വിജിക്ക് ജോലി ലഭിക്കുകയെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും സമരം കൂടുതൽ ശക്തമാകുന്നതിന് മുമ്പ് തന്നെ സർക്കാരിന് അത് അവസാനിപ്പിക്കാൻ കഴിഞ്ഞു. നാളെ ‘വഞ്ചനാ മതിൽ’ അടക്കമുള്ള കാര്യങ്ങളിലേക്ക് സമരസമിതി കടക്കാൻ ഇരുന്നതാണ്