LiveTV

Live

Kerala

വനിതാ മതിലില്‍ എന്‍.എസ്.എസ് നിലപാട് ഇരട്ടത്താപ്പ്; വിമര്‍ശവുമായി മുഖ്യമന്ത്രി

മതനിരപേക്ഷതക്ക് ഒപ്പം ചേരാതെയുള്ളസമദൂര നിലപാട് ഇരട്ടത്താപ്പ് വര്‍ഗ സമരത്തിന് എതിരാണ് വനിത മതില്‍ എന്ന നിലപാട് ശരിയല്ലെന്നും വനിത മതില്‍ വന്‍ മതിലായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു

വനിതാ മതിലില്‍ എന്‍.എസ്.എസ് നിലപാട് ഇരട്ടത്താപ്പ്; വിമര്‍ശവുമായി മുഖ്യമന്ത്രി

വനിതാമതിലിനെ എതിര്‍ത്ത് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ അണികളോട് ആഹ്വാനം ചെയ്ത് എന്‍.എസ്.എസ് നേതൃത്വത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി. വര്‍ഗീയതയെ പ്രതിരോധിക്കാന്‍ മതനിരപേക്ഷതക്ക് ഒപ്പമാണ് നില്‍ക്കേണ്ടതെന്നും ഇക്കാര്യത്തില്‍ നവോത്ഥാന പാരമ്പര്യമുള്ള സംഘടന ഇരട്ടത്തപ്പാണ് സ്വീകരിക്കുന്നതെന്നും എന്‍.എസ്.എസിന്റെ പേരേടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു.ശബരമിലയില്‍ സ്ത്രീകള്‍ വരരതുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ദേവസ്വം മന്ത്രിക്കും ദേവസ്വം പ്രസിഡന്റിനുമെതിരെ വിമര്‍ശനം ഉന്നയിച്ചു.

വനിത മതിലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ എന്‍.എസ്.എസ് നേതൃത്വത്തിനെതിരായാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുകയും വനിത മതിലില്‍ പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ് മുഖ്യമന്ത്രി പറഞ്ഞു. സുപ്രിം കോടതി കേസ് പരിഗണിക്കുന്നത് വരെ സ്ത്രീകള്‍ ശബരമലയിലേക്ക് വരരുതെന്ന് പറഞ്ഞ ദേവസ്വം പ്രസിഡന്റിനും ദേവസ്വം മന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മനീതി സംഘടനനേതാവ് തന്നെ കണ്ടുവെന്ന് പറഞ്ഞത് കള്ളമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനിത മതിലിന് വേണ്ടി നിര്‍ബന്ധിച്ച് പണം പിരിക്കുന്നുവെന്നത് പച്ചക്കള്ളമാണെന്നും പങ്കെടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം സംരക്ഷണമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.