LiveTV

Live

Kerala

കോഴിക്കോടിന്റെ മണ്ണില്‍ സംഗീതമഴ പെയ്യിച്ച് മീഡിയവണ്‍ മെഗാ മ്യൂസിക് നൈറ്റ്

ബീച്ചില്‍‍ നടന്ന പരിപാടി ആസ്വദിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

കോഴിക്കോടിന്റെ മണ്ണില്‍ സംഗീതമഴ പെയ്യിച്ച് മീഡിയവണ്‍ മെഗാ മ്യൂസിക് നൈറ്റ്

സംഗീതാസ്വാദകരെ കൈയിലെടുത്ത് മീഡിയവണ്‍ മെഗാ മ്യൂസിക് നൈറ്റ് കോഴിക്കോട് അരങ്ങേറി. ബീച്ചില്‍‍ നടന്ന പരിപാടി ആസ്വദിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വയലിനില്‍ ഇന്ദ്ര ജാലം തീര്‍ത്ത് അകാലത്തില്‍ മടങ്ങിയ ബാലഭാസ്കറിന് ആദരവ് അര്‍പ്പിച്ചായിരുന്നു തുടക്കം.മെലഡികള്‍ കോര്‍ത്തിണക്കി വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ ആസ്വാദകരെ കയ്യിലെടുത്തു. ബാലഭാസ്കറിന്റെ ഓര്‍മകളില്‍ മലര്‍ക്കൊടി പോലെ എന്ന പാട്ട് ശബരീഷിന്റെ വയലിന്‍ തന്ത്രികളില്‍ നിന്നും കേട്ടപ്പോള്‍ സദസ് ബാലുവിന്റെ സ്മൃതികളില്‍ ലയിച്ചു.

കോഴിക്കോടിന്റെ സ്വന്തം ബാബുരാജിന്റെ ഗാനങ്ങളുമായി വിധു പ്രതാപും ജ്യോത്സനയും. ഒടുവില്‍ കീബോര്‍ഡ് കൊണ്ട് സംഗീത മഴ പെയ്യിച്ച് സ്റ്റീഫന്‍ ദേവസി കൂടി എത്തിയതോടെ സദസും ആര്‍ത്തിരമ്പി. പതിവ് പോലെ കീ ബോര്‍ഡില്‍ വിസ്മയം തീര്‍ക്കുകയായിരുന്നു സ്റ്റീഫന്‍. ഈണങ്ങളുടെ മറ്റൊരു ലോകത്തെക്കാണ് ആസ്വാദകരെ സ്റ്റീഫന്‍ കൊണ്ടുപോയത്. രഹനയുടെ മാപ്പിളപ്പാട്ടുകളും രാജേഷ് പന്‍വാറിന്റെ മുഹമ്മദ് റാഫി ഗാനങ്ങളും കോഴിക്കോടിന് വിരുന്നായി. അവതാരകയായി എത്തിയ മേഘനയുടെ പാട്ടുകളെയും സദസ് ഏറ്റെടുത്തു.

മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചതോടെ മീഡിയ നൈറ്റ് ചടങ്ങുകൾ ഔപചാരികമായി ആരംഭിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. എ.പ്രദീപ്കുമാർ എം.എൽ.എ, കലക്ട
ർ എസ്. സാംബശിവറാവു, മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദു
റഹ്മാൻ,മീഡിയവൺ സി.ഇ.ഒ എം.അബ്ദുൽ മജീദ്,എം.ഡി ഡോ.കെ.യാസീൻ അശ്റഫ്, ഡയറക്ടർമാരായ സലാം മേലാറ്റൂർ, ഡോ.അഹമ്മദ്, എഡിറ്റർ-ഇൻ ചീഫ് സി.എൽ. തോമസ്, നെസ്ട്രോൺ ചെയർമാൻ അബ്ദുൽ കരീം, മൈ ജി ചെയർമാൻ എ.കെ.ഷാജി,നോക്കിയ റീജനൽ മാനേജർ ജയദീപ്, കാനറ ടി.എം.ടി ഡയറക്ടർ അബ്ദുൽ സലാം അബ്ദുസ്സമ്മദ്, ഹാപ്പി എം.ഡി എം.ഖാലിദ് എന്നിവർ സന്നിഹിതരായിരുന്നു.