LiveTV

Live

Kerala

സംവരണ കാര്യത്തില്‍ അനിശ്ചിതത്വം; കെ.എ.എസില്‍ അന്തിമ വിജ്ഞാപനം ഇറക്കാനൊരുങ്ങി സര്‍ക്കാര്‍

പൂര്‍ണ സംവരണം ആവശ്യപ്പെട്ട് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തുകയാണ്

സംവരണ കാര്യത്തില്‍ അനിശ്ചിതത്വം; കെ.എ.എസില്‍ അന്തിമ വിജ്ഞാപനം ഇറക്കാനൊരുങ്ങി സര്‍ക്കാര്‍

സംവരണ നിഷേധത്തിനെതിരെ സമരം ശക്തമാകുമ്പോഴും കേരള ഭരണ സര്‍വീസിന്‍റെ അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് പി.എസ്.എസി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചു.

കേരള ഭരണ സര്‍വീസിന്‍റെ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വര്‍ഷം ആക്കണോ മൂന്നു വര്‍ഷം ആക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇത്തരം ചില സാങ്കേതിക കാര്യങ്ങളില്‍ പി.എസ്.സിയും സര്‍ക്കാരും തമ്മില്‍ അന്തിമ ധാരണയില്‍ എത്തേണ്ടതുണ്ട്. ഇതാണ് ഇന്നത്തെ യോഗത്തിന്‍റെ പ്രധാന അജണ്ട.

വൈകിട്ട് 6.30 ന് മുഖ്യമന്ത്രി കോണ്‍ഫറന്‍ഹാളില്‍ നടക്കുന്ന യോഗത്തില്‍ പി.എസ്.സി ചെയര്‍മാന്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. എന്നാല്‍ എല്ലാ ധാരകളില്‍ സംവരണം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാടെടുത്തില്ല. കെ.എ.എസില്‍ പൂര്‍ണ സംവരണം ആവശ്യപ്പെട്ട് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തുകയാണ്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.

സംവരണ നിഷേധത്തിനെതിരെ വെല്‍ഫയര്‍ പാര്‍ട്ടി വ്യാഴാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. മറ്റു പിന്നാക്ക സംഘടനകളും പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്