LiveTV

Live

Kerala

കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയ ഉത്തരവ് തിരുത്തി 

ഉച്ച വരെ സ്കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഡി.ഡി.ഇ വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയ ഉത്തരവ് തിരുത്തി 

വനിതാ മതില്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയുള്ള ഉത്തരവ് തിരുത്തി. ഉച്ച വരെ സ്കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഡി.ഡി.ഇ വ്യക്തമാക്കി. പുതിയ ഉത്തരവ് പ്രകാരം ഉച്ച കഴിഞ്ഞ് മാത്രമായിരിക്കും അവധി.

കോഴിക്കോട് ജില്ലയിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്കാണ് നേരത്തെ നാളെ അവധി പ്രഖ്യാപിച്ചത്. അവധിക്കുള്ള കാരണം പറയാതെയാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്.

അവധിക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. വനിതാ മതില്‍ ദിനത്തില്‍ അവധി നല്‍കിയത് ശരിയായില്ലെന്ന് കെ.പി.എസ്.ടി.എ ഭാരവാഹികള്‍ പ്രതികരിച്ചു. പകരം ക്ലാസ് വെച്ചാല്‍ സഹകരിക്കില്ലെന്നും അധ്യാപകര്‍ വ്യക്തമാക്കുകയുണ്ടായി. ഉച്ച കഴിഞ്ഞ് ഗതാഗത തടസ്സം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയതെന്നാണ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഡി.ഡി.ഇ നല്‍കിയ മറുപടി.