LiveTV

Live

Kerala

വനിതാമതില്‍; സര്‍ക്കാര്‍ സംവിധാനങ്ങളെ അണിനിരത്താന്‍ നീക്കം

മതിലില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് വിവിധ വകുപ്പ് തലവന്‍മാര്‍ അതാത് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു

വനിതാമതില്‍; സര്‍ക്കാര്‍ സംവിധാനങ്ങളെ അണിനിരത്താന്‍ നീക്കം

വനിതാ മതില്‍ വിജയിപ്പിക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളെ പൂര്‍ണമായും അണിനിരത്തുന്നു. മതിലില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് വിവിധ വകുപ്പ് തലവന്‍മാര്‍ അതാത് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. അവധിയെടുത്ത് മതിലില്‍ പങ്കെടുക്കണമോയെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനിക്കാമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

വനിതാമതില്‍; സര്‍ക്കാര്‍ സംവിധാനങ്ങളെ അണിനിരത്താന്‍ നീക്കം

അധ്യാപകര്‍, അനധ്യാപകര്‍, വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ തുടങ്ങിയവരെ മതിലിന്റെ ഭാഗമാക്കാനാണ് തിരക്കിട്ട നീക്കങ്ങള്‍. ഇതിനായി വിവിധ തലങ്ങളില്‍ വകുപ്പ് മേധാവിമാര്‍ സര്‍ക്കുലറുകള്‍ വഴി വനിതാ മതിലില്‍ പങ്കെടുക്കാനുള്ള നിര്‍ദേശം നല്‍കി. ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റില്‍ നിന്നും ഇന്ന് രാവിലെ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ റീജണല്‍ ഡയറക്ടറേറ്റുകളടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്തി. ഇത് പ്രകാരം വനിതാ മതിലിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കണമെന്നാണ് നിര്‍ദേശം.

വനിതാമതില്‍; സര്‍ക്കാര്‍ സംവിധാനങ്ങളെ അണിനിരത്താന്‍ നീക്കം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സമാനമായ സര്‍ക്കുലര്‍ പുറത്തിറക്കി. കല്ലംപള്ളി മുതല്‍ ചാവടി മുക്ക് വരെയുള്ള സ്ഥലങ്ങളിലാണ് മെഡിക്കല്‍ കോളേജിലെ വനിതാ ജീവനക്കാര്‍ നില്‍ക്കേണ്ടതെന്നും ഇവര്‍ക്ക് വാഹന സൌകര്യം ഏര്‍പ്പെടുത്തിയതായും സര്‍ക്കുലറിയില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിതത്തെ കുറിച്ച് അവര്‍ സ്വയം തീരുമാനിക്കട്ടെയെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ പ്രതികരണം.

ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവരും വനിതാ മതിലിനായി ഇറക്കിയ സര്‍ക്കുലറുകളും പുറത്ത് വന്നു. ഇത്തരത്തില്‍ നിരവധി സ്ഥാപന മേധാവികള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.