LiveTV

Live

Kerala

വനിതാമതിലില്‍ പങ്കെടുക്കുമെന്ന് ഗൗരിയമ്മ

ആലപ്പുഴയിലെ വൈ.എം.സി.എ ജംഗ്ഷനിലാവും ഗൗരിയമ്മ പങ്കെടുക്കുക

വനിതാമതിലില്‍ പങ്കെടുക്കുമെന്ന് ഗൗരിയമ്മ

വനിതാമതിലില്‍ പങ്കെടുക്കണമെന്നഭ്യര്‍ഥിച്ച് മന്ത്രി ജി സുധാകരന്‍ കെ.ആര്‍ ഗൌരിയമ്മയെ സന്ദര്‍ശിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന വനിതാമതിലില്‍ പങ്കെടുക്കാമെന്ന് ഗൌരിയമ്മ മന്ത്രിയെ അറിയിച്ചു. ആലപ്പുഴയിലെ വൈ.എം.സി.എ ജംഗ്ഷനിലാവും ഗൗരിയമ്മ പങ്കെടുക്കുക.

വനിതാമതിലില്‍ പങ്കെടുക്കുമെന്ന് ഗൗരിയമ്മ

പ്രദേശത്തെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള കാര്യം താന്‍ നോക്കികോള്ളാമെന്നാണ് വനിതാ മതിലിന് പിന്തുണ തേടിയെത്തിയ മന്ത്രി ജി സുധാകരനോട് ഗൗരിയമ്മയുടെ പ്രതികരണം. വനിതാ മതിലിന്റെ ആവശ്യകതയെക്കുറിച്ചുള്ള അഭിപ്രായവും ഗൗരിയമ്മ വ്യക്തമാക്കി.