LiveTV

Live

Kerala

മധ്യപ്രദേശ്, രാജസ്ഥാന്‍ മാതൃകയില്‍ കേരളത്തിലും കര്‍ഷക കടങ്ങള്‍ എഴുതി തള്ളണമെന്ന് കോണ്‍ഗ്രസ്

പ്രളയം, ഓഖി ദുരന്തങ്ങള്‍ നേരിട്ട കേരളത്തിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്

മധ്യപ്രദേശ്, രാജസ്ഥാന്‍ മാതൃകയില്‍ കേരളത്തിലും കര്‍ഷക കടങ്ങള്‍ എഴുതി തള്ളണമെന്ന് കോണ്‍ഗ്രസ്

മധ്യപ്രദേശ്, രാജസ്ഥാന്‍ മാതൃകയില്‍ കാര്‍ഷിക കടം എഴുതി തള്ളണമെന്ന ആവശ്യമുയര്‍ത്തി സര്‍ക്കാരിനെ ആക്രമിക്കാന്‍ കോണ്‍ഗ്രസ്. 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടം എഴുതിതള്ളിയില്ലെങ്കില്‍ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ.പി സി സി പുനസംഘടന ഭാഗികമായി നടത്താനും തീരുമാനമായി

മധ്യപ്രദേശ്, രാജസ്ഥാന്‍ മാതൃകയില്‍ കേരളത്തിലും കര്‍ഷക കടങ്ങള്‍ എഴുതി തള്ളണമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന മധ്യപ്രദേശിലും രാജസ്ഥാനിലും രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയിരുന്നു. ഈ മാതൃകയില്‍ പ്രളയം, ഓഖി ദുരന്തങ്ങള്‍ നേരിട്ട കേരളത്തിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

കെ.പി.സി.സി ഭാരവാഹി പുനസംഘടന നടത്താനാണ് ഇന്നലെ ചേര്‍ന്ന രാഷ്ട്രീകാര്യ സമിതി തീരുമാനിച്ചത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരെ മാത്രം പാര്‍ലമെന്‍റ് തെരഞ്ഞടെുപ്പിന് മുമ്പ് തെരഞ്ഞെടുത്താല്‍ മതിയെന്നാണ് നേതൃത്വത്തിന്‍റെ താല്പര്യം. ഡി.സി.സി അധ്യക്ഷന്മാരെ മാറ്റില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു.