LiveTV

Live

Kerala

വനിതാമതിലില്‍ കൊമ്പുകോര്‍ത്ത് വി.എസും കാനവും

‘തന്‍റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിനെതിരാണെന്ന ധാരണ കാനത്തിനുണ്ടായിട്ടുണ്ടെങ്കില്‍, അത് പിശകാണ്’

വനിതാമതിലില്‍ കൊമ്പുകോര്‍ത്ത് വി.എസും കാനവും

വനിത മതില്‍ വിഷയത്തില്‍ കൊമ്പു കോര്‍ത്ത് വി.എസ് അച്യുതാനന്ദനും, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്. വനിതാ മതിലിനോട് വി.എസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും, വി.എസ് ഇപ്പോഴും സി.പി.എമ്മുകാരനാണെന്നാണ് വിശ്വാസമെന്നും കാനം പറഞ്ഞു. എന്നാല്‍ കാനം രാജേന്ദ്രന്‍ ഇപ്പോഴും സി.പി.ഐ ആണെന്ന് തനിക്ക് വ്യക്തമായ ബോദ്ധ്യമുണ്ടെന്നും, താന്‍ വനിതാ മതിലിനെതിരാണെന്ന ധാരണ കാനത്തിന്‍റെ പിശകാണെന്നും വി.എസ് തിരിച്ചടിച്ചു.

വനിതാമതിലില്‍ കൊമ്പുകോര്‍ത്ത് വി.എസും കാനവും

വനിത മതിലുമായി ബന്ധപ്പെട്ട് വി.എസ് ഉന്നയിച്ച വിമര്‍ശനങ്ങളെ കടന്നാക്രമിച്ചാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേദ്രന്‍ രംഗത്ത് വന്നത്. വര്‍ഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടിയെക്കുറിച്ചുമൊക്കെ താന്‍ പറഞ്ഞത് വനിതാ മതിലിനെക്കുറിച്ചാണെന്ന് കാനം തെറ്റിദ്ധരിച്ചതാവാം. സ്ത്രീസമത്വത്തെയും ശബരിമലയിലെ സ്ത്രീപ്രവേശനത്തയും ശക്തമായി പിന്തുണയ്ക്കുന്ന കാര്യത്തില്‍ കാനം അല്‍പ്പം പിന്നിലായിപ്പോയത് മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായിരുന്നതുകൊണ്ടാവാമെന്ന് വി.എസ് പരിഹസിച്ചു.

വനിതാമതിലില്‍ കൊമ്പുകോര്‍ത്ത് വി.എസും കാനവും

അതേസമയം, തന്നെ വനിത മതിലിന് താന്‍ അനുകൂലമാണെന്ന് വി.എസ് പ്രസ്താവനയില്‍ പറഞ്ഞ് വെയ്ക്കുന്നുണ്ട്. തന്‍റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിനെതിരാണെന്ന ധാരണ കാനത്തിനുണ്ടായിട്ടുണ്ടെങ്കില്‍, അത് പിശകാണ്. വര്‍ഗീയ ഫാസിസ്റ്റുകളുടെയും സവര്‍ണ മാടമ്പിമാരുടെയും പുരുഷാധിപത്യ ചവിട്ടടിയില്‍ നില്‍ക്കേണ്ടവരല്ല സ്ത്രീകള്‍. ഇക്കാര്യം സധൈര്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് അവര്‍ മതില്‍ തീര്‍ക്കുന്നതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ, വി.എസ് പറയുന്നത് ആയിരുന്നു കാനം ഏറ്റെടുത്തിരുന്നതെന്ന പരിഹാസവുമായി പ്രതിപക്ഷനേതാവും രംഗത്ത് വന്നു. കാനത്തിന്റെ മനംമാറ്റം കൗതുകതരമാണെന്നും ചെന്നിത്തല പറഞ്ഞു