LiveTV

Live

Kerala

വനിത മതിലിനായി നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് സുധാകരന്‍

പിരിവ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല

വനിത മതിലിനായി നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് സുധാകരന്‍

വനിത മതിലിനായി നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി ജി.സുധാകരന്‍. പണം പിരിച്ചാണ് മതിലില്‍ പങ്കെടുക്കുന്നവര്‍ എത്തുന്നതെന്ന് മന്ത്രി പറഞ്ഞു . മതിലിനെ വിമര്‍ശിച്ച വി.എസ് അച്യുതാനന്ദനെ തള്ളി സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി.

ജാതിയുടെയും മതത്തിന്റെയും മതിലുകള്‍ തകര്‍ക്കണമെന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വനിത മതില്‍ തീര്‍ക്കാന്‍ ഒരു ദിവസം മാത്രി ബാക്കി നില്‍ക്കുമ്പോഴും ഭരണ- പ്രതിപക്ഷ വാക് പോര് മുറുകുകയാണ് . മതിലിനായി നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞു. പണപ്പിരിവ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മതിലിനെ വിമര്‍ശിച്ച വി.എസ് അച്യുതാനന്ദനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. വനിതാമതിലിനെ വിമർശിച്ച സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണിയാണ് വനിതാ മതിൽ തീര്‍ക്കാന്‍ തീരുമാനിച്ചതെന്ന് കാനം പറഞ്ഞു. വനിത മതിലില്‍ എന്‍.എസ്.എസ് സ്വീകരിച്ച നിലപാടിനെയും കാനം വിമര്‍ശിച്ചു. എല്ലാ മതിലുകളും തകര്‍ക്കണമെന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനമെന്ന് ശിവഗിരി തീര്‍ഥാടനത്തിന്റെ ഉദ്ഘാടന വേദിയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മതില്‍ വന്‍ വിജയമായിരിക്കുമെന്ന് മന്ത്രി എം.എം മണി പ്രതികരിച്ചു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും സ്ത്രീ- പുരുഷ തുല്യത ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടുളള വനിത മതില്‍ പ്രതിജ്ഞ സര്‍ക്കാര്‍ തയ്യാറാക്കി.