LiveTV

Live

Kerala

‘ഇസ്‌ലാം കേരളത്തിന്റെ നവോത്ഥാന ശക്തി’;  സോളിഡാരിറ്റി നവോത്ഥാന സമ്മേളനം സംഘടിപ്പിച്ചു

‘ഇസ്‌ലാം കേരളത്തിന്റെ നവോത്ഥാന ശക്തി’;  സോളിഡാരിറ്റി  നവോത്ഥാന സമ്മേളനം സംഘടിപ്പിച്ചു

‘ഇസ്‌ലാം കേരളത്തിന്റെ നവോത്ഥാന ശക്തി' എന്ന പേരില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി നവോത്ഥാന സമ്മേളനം സംഘടിപ്പിച്ചു. ഇന്ത്യന്‍ നവോത്ഥാന ചരിത്രത്തില്‍ ഇസ്‌ലാമിനെ അവഗണിക്കാനാവില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റൻറ് അമീർ സയ്യിദ് സആദത്തുല്ലാ ഹുസൈനി പറഞ്ഞു. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു.

ശബരിമല സ്ത്രീ പ്രവേശനവുമായും വനിതാമതിലുമായും ബന്ധപ്പെട്ട് കേരള നവോത്ഥാനം കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇസ്ലാം കേരളത്തിന്‍റെ നവോത്ഥാന ശക്തി എന്ന പേരില്‍ സോളിഡാരിറ്റി നവോത്ഥാന സമ്മേളനം സംഘടിപ്പിച്ചത്.

ഇന്ത്യയുടെയും കേരളത്തിന്റെയും നവോത്ഥാന ചരിത്രത്തിൽ അവഗണിക്കാൻ പറ്റാത്ത സ്വാധീനമാണ് ഇസ്‌ലാമിനും മുസ്‌ലിംങ്ങൾക്കുമുള്ളതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റൻറ് അമീർ സയ്യിദ് സആദത്തുല്ലാ ഹുസൈനി പറഞ്ഞു. സമത്വം, സാമൂഹിക നീതി എന്നീ മൂല്യങ്ങൾ മറ്റ് സംസ്കാരങ്ങൾക്ക് പകർന്ന് നൽകിയതും ഇസ്‌ലാമാണ്. വൈവിധ്യങ്ങൾ അംഗീകരിക്കാത്ത നവോത്ഥാനം അപൂർണമാണെന്ന് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. കെ.എസ് മാധവൻ, അനൂപ് വി.ആർ, പി റുക്സാന, എം.സി നസീർ, സമദ് കുന്നക്കാവ് എന്നിവരും സംസാരിച്ചു.