LiveTV

Live

Kerala

ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി 

ഗവർണ്ണർ പി. സദാശിവം തീർത്ഥാടനം ഉദ്ഘാടനം ചെയ്തു.

 ശിവഗിരി തീർത്ഥാടനത്തിന്  തുടക്കമായി 

86 ാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. ഗവർണ്ണർ പി. സദാശിവം തീർത്ഥാടനം ഉദ്ഘാടനം ചെയ്തു. നവോത്ഥാനത്തിന്റെ പിതാവാണ് ശ്രീനാരായണ ഗുരുവെന്ന് ഗവർണർ പറഞ്ഞു. അറിവ്, ആരോഗ്യം ,ആത്മീയത എന്നീ ഗുരുദേവ ആശയങ്ങളെ മുൻനിർത്തിയാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്. ജനുവരി ഒന്നിന് തീർത്ഥാടനം സമാപിക്കും.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള, എം.പിമാരായ എന്‍. കെ പ്രേമചന്ദ്രന്‍, കെ.സി വേണുഗോപാൽ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു. കേരള ഗവർണ്ണറിന് പുറമെ മറ്റ് നാല് സംസ്ഥാനത്തെ ഗവർണ്ണർമാരും ശിവഗിരിയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. കേരളത്തിന്റെ പുനർനിർമ്മാണം ഗുരുദർശനത്തിലൂടെ എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പങ്കെടുക്കും.