LiveTV

Live

Kerala

സംസ്ഥാനത്തെ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കുള്ള പട്ടയ നടപടികള്‍ പുരോഗമിക്കുകയാണെന്ന് റവന്യൂ വകുപ്പ്

സംസ്ഥാനത്തെ അര്‍ഹതപ്പെട്ട  കുടുംബങ്ങള്‍ക്കുള്ള പട്ടയ നടപടികള്‍ പുരോഗമിക്കുകയാണെന്ന് റവന്യൂ വകുപ്പ്

സംസ്ഥാനത്തെ അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. വയനാട് കല്‍പറ്റ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വരുന്ന ജനുവരി 22നകം സംസ്ഥാനത്ത് 25000 പേര്‍ക്ക് കൂടി പട്ടയം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കല്‍പറ്റ ടൗണ്‍ഹാളില്‍ നടന്ന പട്ടയ വിതരണ മേളയില്‍ മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ 425 പട്ടയങ്ങളും 93 കൈവശരേഖകളുമാണ് വിതരണം ചെയ്തത്. സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങളില്‍ 3 ലക്ഷം കുടുംബങ്ങള്‍ക്ക് ഇനിയും ഭൂമി ലഭ്യമാക്കേണ്ടതുണ്ട്. നിയമ തടസ്സങ്ങള്‍ നീക്കി ഇതിനായുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 283 പേര്‍ക്കാണ് കൈവശരേഖ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം 143 പേര്‍ക്ക് കൈവശവ രേഖകള്‍ വിതരണം ചെയ്തിരുന്നു. ഇതോടെ 236 പേര്‍ക്ക് കൈവശരേഖയായി. പട്ടയം നല്‍കുന്ന ഭൂമിക്ക് യാതൊരു നിയമ തടസ്സവുമില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്നും സേവനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.