LiveTV

Live

Kerala

വനിതാ മതിലിനെ വിമർശിച്ച വി.എസിനെ തള്ളി കാനം

സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണിയാണ് വനിതാമതിൽ തീര്‍ക്കാന്‍ തീരുമാനിച്ചത്. 

വനിതാ മതിലിനെ വിമർശിച്ച വി.എസിനെ തള്ളി കാനം

വനിതാ മതിലിനെ വിമർശിച്ച വി.എസ് അച്യുതാനന്ദനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണിയാണ് വനിതാമതിൽ തീര്‍ക്കാന്‍ തീരുമാനിച്ചത്. വി.എസ് ഇപ്പോഴും സി.പി.എമ്മുകാരനാണ് എന്നാണ് വിശ്വാസം .വി.എസിന്റെ നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം . നവോത്ഥാനം വേണോ വിമോചനസമരം വേണോ എന്ന് എന്‍.എസ്.എസ് തീരുമാനിക്കണമെന്നും കാനം ആലപ്പുഴയില്‍ പറഞ്ഞു.