LiveTV

Live

Kerala

മുത്തലാഖ്: കുഞ്ഞാലിക്കുട്ടിയുടെ നിലപാട് പുരോഗമനപരമെന്ന് ബി.ജെ.പി

അപരിഷ്‌കൃതമായ ഈ ആചാരത്തില്‍ നിന്ന് മുസ്‍ലിം സ്ത്രീകളെ കരകയറ്റണമെന്ന ലീഗിലെ ഒരു വിഭാഗത്തിന്റെ ചിന്ത പുരോഗമനകരമാണ്.

മുത്തലാഖ്: കുഞ്ഞാലിക്കുട്ടിയുടെ നിലപാട് പുരോഗമനപരമെന്ന് ബി.ജെ.പി

മുത്തലാഖ് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് പുരോഗമനപരമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്. ഫേസ്‍ബുക്കിലൂടെയായിരുന്നു എം.ടി രമേശിന്റെ പ്രതികരണം.

എം.ടി രമേശിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗില്‍ ഉണ്ടായിട്ടുള്ള ഭിന്ന സ്വരം സ്വാഗതാര്‍ഹമാണ്. മുത്തലാഖ് എന്ന സാമൂഹ്യ വിപത്തിനെതിരെ നിയമം കൊണ്ടു വന്ന നരേന്ദ്രമോദി സര്‍ക്കാരിനെ എതിര്‍ക്കുന്നത് മതഭ്രാന്തന്‍മാരും യാഥാസ്ഥിതികരും മാത്രമാണ്. പുരോഗമനപരമായി ചിന്തിക്കുന്ന ആര്‍ക്കും ഇതിനെ എതിര്‍ക്കാനാവില്ലെന്ന കാര്യം സുവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് മുസ്‍ലിം ലീഗില്‍ ഉണ്ടായിട്ടുള്ള ഭിന്നിപ്പിനെ നാം കാണേണ്ടത്. അപരിഷ്‌കൃതമായ ഈ ആചാരത്തില്‍ നിന്ന് മുസ്‍ലിം സ്ത്രീകളെ കരകയറ്റണമെന്ന ലീഗിലെ ഒരു വിഭാഗത്തിന്റെ ചിന്ത പുരോഗമനകരമാണ്. വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാന്‍ കൂടുതല്‍ ആള്‍ക്കാര്‍ രംഗത്തു വരണം. മുസ്‍ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് അനുഗുണമായ ഈ നിലപാട് എല്ലാവരും സ്വീകരിക്കേണ്ടതാണ്. രാഷ്ട്രീയമായി ബിജെപിയെ എതിര്‍ക്കുമ്പോഴും സ്വസമുദായത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ മുത്തലാഖ് ക്രിമനല്‍ കുറ്റമാക്കിയ മോദി സര്‍ക്കാരിനെ മനസ്സു കൊണ്ടെങ്കിലും അനുകൂലിക്കാതിരിക്കാന്‍ കഴിയില്ല. ഇതൊരു തുടക്കമാകട്ടെയെന്ന് ആഗ്രഹിക്കുന്നു.