LiveTV

Live

Kerala

നവോത്ഥാനത്തെ വോട്ടു രാഷ്ട്രീയത്തിലെ ആയുധമാക്കരുതെന്ന് ടി ആരിഫലി

‘പ്രതിസന്ധി നേരിടുമ്പോള്‍ ഉള്ള പിടിവള്ളി അല്ല നവോത്ഥാനമെന്നും മതത്തെയും വിശ്വാസത്തെയും പിന്തിരിപ്പനായി അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ പ്രതിലോമകരം’

നവോത്ഥാനത്തെ വോട്ടു രാഷ്ട്രീയത്തിലെ ആയുധമാക്കരുതെന്ന്  ടി ആരിഫലി

നവോത്ഥാനത്തെ വോട്ടു രാഷ്ട്രീയത്തിലെ ആയുധം ആക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ ടി ആരിഫലി പറഞ്ഞു. എസ്.ഐ.ഒ ജി.ഐ.ഒ സംസ്ഥാന കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പസ് കോണ്‍ഫറന്‍സ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി നേരിടുമ്പോള്‍ ഉള്ള പിടിവള്ളി അല്ല നവോത്ഥാനമെന്നും മതത്തെയും വിശ്വാസത്തെയും പിന്തിരിപ്പനായി അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ പ്രതിലോമകരം ആണെന്നും ടി ആരിഫലി പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സി.ടി സുഹൈബ് നിയന്ത്രിച്ച പരിപാടിയില്‍ ജെ.എന്‍.യു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ് മുഖ്യാതിഥിയായിരുന്നു. എസ്.ഐ.ഒ, ജി.ഐ.ഒ പുതിയ സംസ്ഥാന ഭാരവാഹികളെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രഖ്യാപിച്ചു.

എസ്.ഐ.ഒ ദേശീയ പ്രസിഡണ്ട് നഹാസ് മാള, നിയുക്ത പ്രസിഡണ്ട് ലബീദ് ഷാഫി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍, വനിതാവിഭാഗം പ്രസിഡണ്ട് റഹ്മത്തുന്നിസ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം സ്വാലിഹ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുവായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു.