LiveTV

Live

Kerala

മനിതി സംഘത്തിന് പിന്നാലെയെത്തിയ അയ്യപ്പഭക്തരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു; തട്ടിക്കയറി  

പൊലീസ് വാഹനം തടയാനും ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചു. പൊലീസ് വിരട്ടിയോടിച്ചതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചിതറിയോടി

മനിതി സംഘത്തിന് പിന്നാലെയെത്തിയ അയ്യപ്പഭക്തരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു; തട്ടിക്കയറി  

ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തട‍ഞ്ഞു. മനിതി സംഘത്തിന്‍റെ വാഹനത്തിന് തൊട്ടുപിന്നാലെയെത്തിയ ആന്ധ്രയില്‍ നിന്നുള്ള സംഘത്തെയാണ് കട്ടപ്പനയില്‍ ബി.ജെ.പിക്കാര്‍ തടഞ്ഞ് പരിശോധിച്ചത്.

മനിതി സംഘത്തിന് പിന്നാലെയെത്തിയ അയ്യപ്പഭക്തരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു; തട്ടിക്കയറി  

മനിതി സംഘത്തിന്റെ യാത്ര തടയാന്‍ കട്ടപ്പനയിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് ഇന്നോവ കാറില്‍ വന്ന അയ്യപ്പഭക്തരെ തടഞ്ഞ്. കട്ടപ്പന മണ്ഡലം പ്രസിഡന്‍റടക്കമുള്ള ബി.ജെ.പി പ്രവര്‍ത്തകരാണ് വാഹനം പരിശോധിച്ച് ഭക്തരോട് തട്ടിക്കയറിയത്.

പിറകെ വന്ന പൊലീസ് വാഹനം തടയാനും ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചു. പൊലീസ് വിരട്ടിയോടിച്ചതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചിതറിയോടി. റോഡിലൂടെ പോയ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടയാനും ശ്രമിച്ചു.