LiveTV

Live

Kerala

ദേശീയ ഇന്റർ സ്കൂൾ ബാന്റ് മത്സരത്തിൽ കേരളം ജേതാക്കൾ

ദേശീയ ഇന്റർ സ്കൂൾ ബാന്റ് മത്സരത്തിൽ കേരളം ജേതാക്കൾ

ദേശീയ ഇന്റർ സ്കൂൾ ബാന്റ് മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ് ഒന്നാമതെത്തി. ആൺ കുട്ടികളുടെ വിഭാഗത്തിൽ തൃക്കാക്കര മേരി മാത എച്ച്.എസ്.എസ്നാണ് മൂന്നാം സ്ഥാനം. ഒന്നാം സ്ഥാനം നേടിയ ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ് ടീമിന് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാം.

34 വർഷത്തിന് ശേഷമാണ് കേരളം ദേശീയ തലത്തിൽ ബാന്റ് മത്സരത്തിൽ എത്തുന്നതും ജേതാക്കളാകുന്നതും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാമതായി മത്സരത്തിനിറങ്ങിയ കോഴിക്കോട് സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തിനൊപ്പം സ്വന്തമാക്കിയത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനുള്ള അര്‍ഹതകൂടിയായിരുന്നു.

മികച്ച മത്സരം നടന്ന ആൺ കുട്ടികളുടെ വിഭാഗത്തിൽ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കമറികടന്നായിരുന്നു ത്രിക്കാക്കര മേരി മാത എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തെത്തിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മധ്യപ്രദേശിനും മിസോറാമിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. സിക്കിമും ജാര്‍ഖണ്ഡും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി‍.

ആകെ 16 ടീമുകള്‍ മത്സരത്തിൽ പങ്കെടുത്തു. ജേതാക്കൾക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേക്കർ ട്രോഫി വിതരണം ചെയ്തു.