LiveTV

Live

Kerala

ശബരിമലയിലെത്തിയ ആന്ധ്രാ സ്വദേശിനിയെ പമ്പ ഗാർഡ് റൂമിൽ എത്തിച്ചു

ഭർത്താവ് ഉൾപ്പടെ കൂടെയുള്ള സംഘം സന്നിധാനത്തേക്ക് പുറപ്പെട്ടു. ആന്ധ്രാ സ്വദേശിനി വിജയലക്ഷ്മിയാണ് ഇന്നലെ രാത്രി പമ്പയിലെത്തിയത്

ശബരിമലയിലെത്തിയ ആന്ധ്രാ സ്വദേശിനിയെ  പമ്പ ഗാർഡ് റൂമിൽ എത്തിച്ചു

ആന്ധ്രയിൽ നിന്ന് ശബരിമലയിലെത്തിയ യുവതിയെ പൊലീസ് കാവലിൽ പമ്പ ഗാർഡ് റൂമിൽ എത്തിച്ചു. ഭർത്താവ് ഉൾപ്പടെ കൂടെയുള്ള സംഘം സന്നിധാനത്തേക്ക് പുറപ്പെട്ടു. ആന്ധ്രാ സ്വദേശിനി വിജയലക്ഷ്മിയാണ് ഇന്നലെ രാത്രി പമ്പയിലെത്തിയത്.

ആന്ധ്രയിൽ നിന്നുള്ള 22 അംഗ സംഘത്തോടൊപ്പമാണ് ശ്രീനിവാസ റെഡ്ഡിയും ഭാര്യ വിജയലക്ഷ്മിയും ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിന് എത്തിയത്. ട്രെയിൻ മാർഗ്ഗം കൊട്ടയത്തെത്തിയ സംഘം മറ്റൊരു വാഹനത്തിൽ ശബരിമലയിലേക്ക് പുറപ്പെട്ടു. എരുമേലിയിൽ ഇവർ ഏറെനേരം പൊലീസുമായി ചർച്ച നടത്തിയതിനു ശേഷമാണ് യാത്ര തുടർന്നത്. രാത്രി പതിനൊന്നരയോടെ നിലക്കലിൽ എത്തിയ സംഘത്തെ പൊലീസ് കൺട്രോൾ റൂമിൽ എത്തിച്ചു. സന്നിധാനത്തേക്ക് പോകാതെ യുവതി പമ്പയിൽ തങ്ങുമെന്ന് അറിയിച്ചതിനെ തുടർന്ന്‌ പോലീസ് ഇവരെ പമ്പയിലേക്ക് കടത്തി വിട്ടു. ഭാര്യ വിജയലക്ഷ്മി ശബരിമല ദർശനം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഭർത്താവ് ശ്രീനിവാസ റെഡ്ഡി പറഞ്ഞു.

രാത്രി വൈകി പമ്പയിലെത്തിയ സംഘം ഗണപതി ക്ഷേത്രത്തിൽ ദർശനം പൂർത്തിയാക്കി സന്നിധാനത്തേക്ക് പുറപ്പെട്ടു. ഇരുമുടിക്കെട്ട്‌ ഭർത്താവിന് കൈമാറിയ യുവതി പൊലീസ് സുരക്ഷയിൽ ഗാർഡ് റൂമിൽ തങ്ങി.