LiveTV

Live

Kerala

നവോത്ഥാനം ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന പ്രക്രിയ അല്ലെന്ന് സ്പീക്കര്‍

സംവാദത്തിന് പകരം ചിലർ സംഹാരത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.

നവോത്ഥാനം ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന പ്രക്രിയ അല്ലെന്ന് സ്പീക്കര്‍

നവോത്ഥാനം ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന പ്രക്രിയ അല്ലെന്നും അതൊരു തുടർ പ്രക്രിയ ആണെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സംവാദത്തിന് പകരം ചിലർ സംഹാരത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു. വനിത മതിലിന് ഐക്യദാർഡ്യവുമായി യുവജന കമ്മീഷൻ പത്തനംതിട്ടയില്‍ നടത്തിയ നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണ ഘടനയാണ് രാജ്യത്തെ നിലനിർത്തുന്നതെന്നും വിശ്വാസമല്ലെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനാധിപത്യത്തിന്റെ സംരക്ഷണം ഭരണഘടനയാണ് ഉറപ്പ് നൽകുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. വനിത മതിൽ പലരുടെയും ഉറക്കം കെടുത്തുകയാണെന്നും സംഘടനകൾ വനിത മതിലിനായുള്ള പണം സ്വന്തം നിലയിൽ കണ്ടെത്തുകയാണന്നും കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

വനിത മതിലിന് ഐക്യദാർഡ്യവുമായി നടന്ന സംഗമത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. എസ്.എന്‍.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജറോം അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ രാജു എബ്രഹാം, വീണ ജോർജ് തുടങ്ങിയവർ സംസാരിച്ചു