LiveTV

Live

Kerala

സഹകരണ വകുപ്പിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ഉത്തരവ് നടപ്പിലായില്ല

ഇപ്പോഴും പി.എസ്.സി വഴിയല്ലാതെ നിയമനം നടത്തുന്ന അപ്പക്സ് ബോഡികള്‍ നിലനില്‍ക്കുന്നുണ്ട്.

സഹകരണ വകുപ്പിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ഉത്തരവ് നടപ്പിലായില്ല

സഹകരണ വകുപ്പിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന 23 വര്‍ഷം മുന്‍പുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ പൂര്‍ണമായി നടപ്പിലായില്ല. ഇപ്പോഴും പി.എസ്.സി വഴിയല്ലാതെ നിയമനം നടത്തുന്ന അപ്പക്സ് ബോഡികള്‍ നിലനില്‍ക്കുന്നുണ്ട്.

1995ലാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പക്സ് സഹകരണ സംഘങ്ങളിലെ നിയമനങ്ങള്‍ ,ജില്ലാ സഹകരണ ബാങ്ക് നിയമനങ്ങള്‍ എന്നിവ പി.എസ്.സിക്ക് വിട്ടത്.എന്നാല്‍ വനിത ഫെഡ്,ടൂര്‍ ഫെഡ്,ഹോസ്പിറ്റല്‍ ഫെഡ് എന്നിവിടങ്ങളില്‍ സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ചിട്ടിലെന്ന് നിയമസഭ മറുപടിയില്‍ പറയുന്നു. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ റിക്രൂട്ട്മെന്റ് റൂള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.എന്നാല്‍ ഇതുവരെ പി.എസ്.സി വഴി നിയമനങ്ങള്‍ നടന്നിട്ടില്ല. ടെക്സ്ഫെഡ് നിയമനങ്ങളും പി.എസ്.സി വഴിയല്ല നടക്കുന്നത്.സര്‍ക്കാര്‍, സഹകരണ സംഘങ്ങളിലും താല്‍കാലികമായി ജോലിക്ക് കയറിയവരെ സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിയമനങ്ങള്‍ സഹകരണ പരീക്ഷ ബോര്‍ഡ് വഴിയാണ് നടക്കുന്നത്.ജില്ലാ സഹകരണ ബങ്കിലേക്കുള്ള ക്ലര്‍ക്ക്,ക്യാഷര്‍ തസ്തികയില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും കേരള ബാങ്ക് നിലവില്‍ വരുമെന്നതിനാല്‍ 6 മാസമായി നിയമനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.