LiveTV

Live

Kerala

സനലിന്റെ വിധവ നടത്തി വന്ന ഉപവാസ സമരം അമ്മ ഏറ്റെടുത്തു

ജനുവരി 1 മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നും അമ്മ രമണി പറഞ്ഞു. 

സനലിന്റെ വിധവ നടത്തി വന്ന ഉപവാസ സമരം അമ്മ ഏറ്റെടുത്തു

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ വിധവ നടത്തി വന്ന ഉപവാസ സമരം സനലിന്റെ അമ്മ ഏറ്റെടുത്തു. ജനുവരി 1 മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നും അമ്മ രമണി പറഞ്ഞു. ഉപവാസ സമരം 13 ാം ദിവസത്തിലേക്ക് കടന്നു.

സനലിന്റെ മരണത്തില്‍ നീതിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഉപവാസ സമരത്തിലായിരുന്ന ഭാര്യ വിജി ദേഹാസ്വാസ്ഥ്യം മൂലം ഇന്നലെ ആശുപത്രിലായിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ രമണി ഉപവാസ സമരം ഏറ്റെടുത്തത്. സര്‍ക്കാര്‍‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ലഭ്യമാകും വരെ സമരം തുടരുമെന്ന് അമ്മ വ്യക്തമാക്കി.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ഇന്ന് സമരപന്തല്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്ന ബെന്നി ആവശ്യപ്പെട്ടു. വനിതാ മതില്‍ നടക്കുന്ന അന്ന് വ്യത്യസ്തമായ സമരപരിപാടി ആവിഷ്കരിക്കാനും ആക്ഷന്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്