LiveTV

Live

Kerala

വനിതാ മതിലിൽ മത ന്യൂനപക്ഷങ്ങളെ കൂടി പങ്കെടുപ്പിക്കാൻ സി.പി. എമ്മിൽ ധാരണ

ന്യൂനപക്ഷങ്ങളെയും മത മേലധ്യക്ഷരെയും മതിലിന്റെ ഭാഗമാക്കണമെന്ന നിർദ്ദേശം സർക്കാരിന് നൽകാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

വനിതാ മതിലിൽ മത ന്യൂനപക്ഷങ്ങളെ കൂടി പങ്കെടുപ്പിക്കാൻ സി.പി. എമ്മിൽ ധാരണ

വനിതാ മതിലിൽ മത ന്യൂനപക്ഷങ്ങളെ കൂടി പങ്കെടുപ്പിക്കാൻ സി.പി. എമ്മിൽ ധാരണ. ന്യൂനപക്ഷങ്ങളെയും മത മേലധ്യക്ഷരെയും മതിലിന്റെ ഭാഗമാക്കണമെന്ന നിർദ്ദേശം സർക്കാരിന് നൽകാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇന്ന് ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റിയിലും വനിത മതിൽ ചർച്ചയാകും.

വനിത മതിൽ വർഗ്ഗീയ മതിലാണെന്നും ഒരു മത വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിക്കുന്നത് നാടിനെ വിഭജിക്കാനെന്നുമുള്ള ആക്ഷേപം പ്രതിപക്ഷം ഉയർത്തിയിരിന്നു. എൻ. എസ്.എസ് അടക്കമുള്ള പ്രസ്ഥനങ്ങളും സമാനമായ നിലപാടാണ് സ്വീകരിച്ചത്.എന്നാൽ ആദ്യ യോഗത്തിൽ പങ്കെടുത്തവരുടെ മാത്രം പരിപാടിയല്ല വനിതാ മതിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്തത്.പ്രതിപക്ഷ വിമർശനങ്ങൾ മറികടക്കാൻ എല്ലാ മതവിഭാഗത്തേയും മതിലിന്റെ ഭാഗമാക്കണമെന്നഭിപ്രായമാണ് യോഗത്തിൽ ഉയർന്ന് വന്നത്. ന്യൂനപക്ഷങ്ങളെയും മത മേലധ്യക്ഷരെയും പരിപാടിയിലേക്ക് ക്ഷണിക്കാൻ തീരുമാനമായി.

എല്ലാ വിഭാഗങ്ങളെയും മതിലിന്റെ ഭാഗമാക്കണമെന്ന് നിർദ്ദേശം സർക്കാരിന് നൽകാനും തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികൾ സർക്കാർ സ്വീകരിക്കും. എന്നാൽ ആദ്യം ക്ഷണിക്കാതെ വിവാദമുണ്ടായപ്പോൾ ക്ഷണിച്ചാൽ മതമേലധ്യക്ഷന്മാർ എങ്ങനെ അതിനെ സമീപിക്കുമെന്ന ആക്ഷാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങൾക്കുണ്ട്.