LiveTV

Live

Kerala

വനിത മതിലില്‍ ഭരണ പ്രതിപക്ഷ വാക്പോര്

വനിതാ മതിലിന്റെ സംഘാടനത്തിനായി ചിലവഴിക്കുന്ന തുക സര്‍ക്കാര്‍ ഫണ്ടല്ലാതെ മറ്റെന്താണെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷം നടത്തുന്ന തെറ്റിദ്ധാരണ അതിരുകടക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

വനിത മതിലില്‍ ഭരണ പ്രതിപക്ഷ വാക്പോര്

വനിതാ മതിലില്‍ ഭരണ പ്രതിപക്ഷ വാക്‌പോര് തുടരുന്നു. വനിത മതിലിനായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നില്ലെന്ന വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതില്‍ പൊളിയുമെന്ന വന്നതോടെയാണ് ന്യൂനപക്ഷങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതെന്ന ഉമ്മന്‍ചാണ്ടിയും വിമര്‍ശിച്ചു. വനിതാ മതില്‍ വിജയിക്കുമെന്ന ഉറപ്പായതിന്റെ പരിഭ്രാന്തിയാണ് പ്രതിപക്ഷത്തിന് മുഖ്യമന്ത്രി പ്രതികരിച്ചു.

വനിത മതിലിന് സര്‍ക്കാര്‍ഫണ്ട് ചിലവാക്കുന്നതും ന്യൂനപക്ഷങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതുമാണ് പ്രതിപക്ഷം വിമര്‍ശത്തിന് ആയുധമാക്കിയത്. വനിതാ മതിലിന്റെ സംഘാടനത്തിനായി വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങള്‍, പ്രചരണം എന്നിവക്ക് ചിലവഴിക്കുന്ന തുക സര്‍ക്കാര്‍ ഫണ്ടല്ലാതെ മറ്റെന്താണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

വനിതാ മതില്‍ പൊളിയുമെന്ന് ബോധ്യപ്പെട്ടപ്പോഴാണ് മതന്യൂനപക്ഷങ്ങളെക്കൂട്ടാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ പറഞ്ഞു. വനിതാ മതിലില്‍ പുരുഷന്മാരായ മതമേലധ്യക്ഷന്മാര്‍ എങ്ങനെയാണ് പങ്കെടുക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. യു.ഡി.എഫ് കണ്‍വീനറും സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ചു.

പ്രതിപക്ഷം നടത്തുന്ന തെറ്റിദ്ധാരണ അതിരുകടക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വനിതാ മതിലില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട വനിതകളും പങ്കെടുക്കും. സര്‍ക്കാര്‍ ഫണ്ട് ചിലവഴിക്കില്ല എന്ന് വ്യക്തമാക്കിയിട്ടും തെറ്റിദ്ധരിപ്പിക്കല്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.