ചിത്രകാരി അഭിനുവിന് അക്ഷരവീട് കൈമാറി
വയനാട്ടില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ചിത്രകാരി അഭിനുവിനും അച്ഛന് അജികുമാര്‍ പനമരത്തിനും അക്ഷരവീട് പദ്ധതിയുടെ ഭാഗമായുള്ള വീട് സമര്‍പ്പണം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചു
മാധ്യമം ദിനപത്രം അക്ഷരവീട് പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ ചിത്രകാരി അഭിനുവിനും അച്ഛന് അജികുമാറിനുമുള്ള 'ഇ' വീട് സമര്‍പ്പണം ഇന്നലെ നടന്നു. കണിയാമ്പറ്റ ജി.യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് വീട് സമര്‍പ്പണം നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സമൂഹത്തില്‍ ഏറെ അറിയപ്പെട്ടിട്ടും ജീവിത പരീക്ഷണങ്ങളില്‍ പിന്തള്ളപ്പെട്ടുപോയ പ്രതിഭകള്‍ക്കാണ് മാധ്യമം ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിയോഗ രംഗത്തെ ആഗോള സംഘടനയായ യൂണിമണിയും ആരോഗ്യ മേഖലയിലെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആയ എന്‍.എം.സി ഗ്രൂപ്പും സംയുക്തമായി അക്ഷരവീട് സമര്‍പ്പിക്കുന്നത്. വയനാട്ടില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ചിത്രകാരി അഭിനുവിനും അച്ഛന് അജികുമാര്‍ പനമരത്തിനും അക്ഷരവീട് പദ്ധതിയുടെ ഭാഗമായുള്ള വീട് സമര്‍പ്പണം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചു. ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്മാന് ജി.ശങ്കര്‍ രൂപകല്‍പ്പന ചെയ്ത വീട് കണിയാമ്പറ്റ പഞ്ചായത്തിലെ കൂടോത്തുമലയിലാണ് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.
ചടങ്ങില്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്, അമ്മ പ്രതിനിധികളായി നടന്മാരായ സുധീഷ്, അബു സലീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ തുടങ്ങിയവര്‍ സംബന്ധിച്ചു.