LiveTV

Live

Kerala

സ്വന്തമായി വീടെന്ന കവയിത്രി നിഷയുടെ സ്വപ്നം പൂവണിയുന്നു ‘അക്ഷരവീടി’ലൂടെ..

നിഷയുടെ ജീവിതാവസ്ഥ മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു.

സ്വന്തമായി വീടെന്ന കവയിത്രി നിഷയുടെ സ്വപ്നം പൂവണിയുന്നു ‘അക്ഷരവീടി’ലൂടെ..

വയനാട് സ്വദേശിയും കവയിത്രിയുമായ നിഷ വയനാടിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം പൂവണിയുകയാണ്. നിഷയുടെ ജീവിതാവസ്ഥ മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു. മാധ്യമം ദിനപത്രം അക്ഷരവീട് പദ്ധതിയുടെ ഭാഗമായാണ് നിഷക്ക് വീട് നിര്‍മിച്ച് നല്‍കുന്നത്.

അന്ധതയേയും ജീവിത ദുരവസ്ഥയേയും അതിജീവിച്ച് കവിതകളിലൂടെ സ്വപ്നങ്ങളും ജീവിത സത്യങ്ങളും പങ്കുവെക്കുന്ന നിഷ വയനാടിന്റെ ഏറ്റവും വലിയ സ്വപ്നം സ്വന്തമായൊരു വീട് എന്നതായിരുന്നു. മാധ്യമം അക്ഷരവീട് പദ്ധതിയിലൂടെ നിഷയുടെ സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്. ഇന്നലെ കണിയാമ്പറ്റ ജി.യു.പി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മീഡിയവണ്‍ സി.ഇ.ഒ എം.അബ്ദുല്‍ മജീദ് അക്ഷരവീട് പദ്ധതിയിലൂടെ നിര്‍മിച്ച് നില്‍കുന്ന വീടിന്റെ പ്രഖ്യാപന കര്‍മ്മം നിര്‍വഹിച്ചു.

താരസംഘടനയായ അമ്മയുടെ പ്രതിനിധി സുധീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ എന്നിവര്‍ അക്ഷരവീട് പദ്ധതിയിലൂടെ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ ശിലാഫലകം നിഷയ്ക്ക് കൈമാറി. അക്ഷരവീട് പദ്ധതിയുടെ ഭാഗമായി അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിയോഗ രംഗത്തെ ആഗോള സംഘടനയായ യൂണിമണിയും ആരോഗ്യ മേഖലയിലെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആയ എന്‍.എം.സി ഗ്രൂപ്പും സംയുക്തമായാണ് നിഷയ്ക്ക് വീട് നിര്‍മിച്ച് നല്‍കുന്നത്.