LiveTV

Live

Kerala

വനിത മതിലിന് സര്‍ക്കാരിന്‍റെ ഒരു രൂപ പോലും ചിലവാക്കില്ല- പിണറായി വിജയന്‍

മതിലിന് വനിത സംഘടനകള്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തുമെന്ന് ധനമന്ത്രി തോമസ് ഐസകും പ്രതികരിച്ചു

വനിത മതിലിന് സര്‍ക്കാരിന്‍റെ ഒരു രൂപ പോലും ചിലവാക്കില്ല- പിണറായി വിജയന്‍

വനിത മതിലിന് വേണ്ടി സര്‍ക്കാരിന്‍റെ ഒരു രൂപ പോലും ചിലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ സര്‍ക്കാര്‍ പണം നല്‍കുന്ന പരിപാടിയാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് വിവാദമായതോടയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വനിത മതിലിന് ബജറ്റ് പണം ചിലവാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസകും വിശദീകരിച്ചു

ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിത മതില്‍ സര്‍ക്കാര്‍ പണം നല്‍കുന്ന പദ്ധതിയാണെന്നായിരുന്നു ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. ഇതിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷം നിയമസഭയെ മുഖ്യന്ത്രി തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ചു.

ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. സര്‍ക്കാരിന്റെ ഒരു രൂപ പോലും വനിത മതിലിന് ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മതിലിന് വനിത സംഘടനകള്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തുമെന്ന് ധനമന്ത്രി തോമസ് ഐസകും പ്രതികരിച്ചു. ആദ്യ യോഗത്തില്‍ പങ്കെടുത്തവരുടെ മാത്രം പരിപാടയാണ് വനിത മതിലെന്ന് ആരും തെറ്റ് ധരിക്കരുതെന്നും മുസ്ലീം, ക്രിസ്റ്റ്യന്‍ വിഭാഗങ്ങള്‍ നവോഥാനത്തില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പറഞ്ഞു