LiveTV

Live

Kerala

എസ്.എഫ്.ഐക്കാരുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന പോലീസ് സിവിൽ ഓഫീസറുടെ മൊഴി രേഖപ്പെടുത്തി

മുഖ്യപ്രതി നസീമിനെ പിടികൂടണം എന്ന് കാണിച്ച് ശരത്തിന്റെ കുടുംബവും പോലീസ് ആസോസിയേഷനും ഡി.ജി.പിയെ സമീപിച്ചിരുന്നു

എസ്.എഫ്.ഐക്കാരുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന പോലീസ് സിവിൽ ഓഫീസറുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാരുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന പോലീസ് സിവിൽ ഓഫീസർ ശരത്തിന്റെ മൊഴി രേഖപ്പെടുത്തി. അക്രമം നടന്ന് 10 ദിവസങ്ങൾക്ക് ശേഷമാണ് മൊഴി രേഖപ്പെടുത്താൻ തയ്യാറായത്. അതേസമയം കേസിലെ മുഖ്യപ്രതിയും എസ്.എഫ്.ഐ നേതാവുമായ നസീം ഇപ്പോഴും ഒളിവിലാണ്.

തിരുവനന്തപുരത്ത് പോലീസാകാരെ അക്രമിച്ച കേസില്‍ എസ്.എഫ്.ഐ പ്രവർത്തകരെ രക്ഷിക്കാൻ പോലീസ് തന്നെ രംഗത്തെത്തിയെന്നുള്ള ആരോപണം ശക്തമായിരുന്നു. അക്രമത്തിൽ പരിക്കേറ്റ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ശരത് തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ഈ വാദങ്ങൾ ചൂട് പിടിക്കുന്ന പശ്ചാത്തലത്തിലാണ് കൺട്രോൾമെന്റ് എ.സി.പിയുടെ നിർദ്ദേശ പ്രകാരം പോലീസ് സംഘം ഇന്ന് ശരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയായിരുന്നു മൊഴി രേഖപ്പെടുത്തൽ. ആക്രമം നടന്ന ദിവസം മുതൽ ഇതുവരെയുള്ള കാര്യങ്ങൾ പോലീസ് സംഘം ചോദിച്ചറിഞ്ഞു. ഇയാളെ പിടി കൂടണം എന്ന് കാണിച്ച് ശരത്തിന്റെ കുടുംബവും പോലീസ് ആസോസിയേഷനും ഡി.ജി.പിയെ സമീപിച്ചിരുന്നു. 10 ദിവസങ്ങൾക്കപ്പുറം അന്വേഷണ സംഘത്തിൽ മാറ്റമുണ്ടായിട്ടും പ്രതിയെ പിടി കൂടാത്തത് സി.പി.എം നേതാക്കൾ സംരക്ഷണം ഒരുക്കുന്നതു കൊണ്ടാണെന്നാണ് ആക്ഷേപം.