LiveTV

Live

Kerala

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സമരപ്പന്തലിൽ കുഴഞ്ഞു വീണു

സഹായം ആവശ്യപ്പെട്ട് വിളിച്ച വിജിയെ ആക്ഷേപിച്ച് സംസാരിച്ച മന്ത്രി എം.എം.മണിയുടെ സംഭാഷണം വിവാദമായിരുന്നു

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സമരപ്പന്തലിൽ കുഴഞ്ഞു വീണു

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സമരപ്പന്തലിൽ കുഴഞ്ഞു വീണു. കടുത്ത പനിയെ തുടർന്ന് വിജിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക സഹായവും ജോലിയും ആവശ്യപ്പെട്ട് വിജി നടത്തുന്ന സെക്രട്ടേറിയറ്റ് സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരുന്നു. സമരപന്തലിൽ വച്ച് വിജിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.

ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജിക്ക് കടുത്ത പനിയും, ശരീരവേദനയും കണ്ടെത്തിയതിനെ തുടർന്ന് അഡ്മിറ്റ് ചെയ്തു. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് വിജിയെ സന്ദർശിച്ച ശേഷം വി.എം. സുധീരൻ പറഞ്ഞു. നേരത്തെ സഹായം ആവശ്യപ്പെട്ട് വിളിച്ച വിജിയെ ആക്ഷേപിച്ച് സംസാരിച്ച മന്ത്രി എം.എം.മണിയുടെ സംഭാഷണം വിവാദമായിരുന്നു