LiveTV

Live

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സിന് ജയം

കഴിഞ്ഞ 15 വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലും വിജയിച്ചു കൊണ്ടിരുന്നത് ഇന്‍ഡിപെന്‍ഡന്‍സ് സ്ഥാനാര്‍ത്ഥികളാണ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സിന് ജയം

കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് പരാജയം. സ്വതന്ത്ര വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഇന്‍ഡിപെന്‍ഡന്‍സാണ് വിജയം നിലനിര്‍ത്തിയത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായി ഇന്‍ഡിപെന്‍ഡന്‍സിന്റെ അമീന്‍ അബ്ദുള്ള ജയിച്ചു. 34 വോട്ടിനാണ് എസ്.എഫ്.ഐയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ലദീദ റയ്യ പരാജയപ്പെട്ടത്. കഴിഞ്ഞ 15 വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലും വിജയിച്ചു കൊണ്ടിരുന്നത് ഇന്‍ഡിപെന്‍ഡന്‍സ് സ്ഥാനാര്‍ത്ഥികളാണ്. 2005ലാണ് അവസാനമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എസ്.എഫ്‌.ഐ ജയിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സിന് ജയം