LiveTV

Live

Kerala

വനിതാ മതിലിൽ കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍

നഗരസഭ സെക്രട്ടറി എസ്. ബിജു പുറത്തിറക്കിയ ഉത്തരവില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ചുമതലയും നല്‍കിയിട്ടുണ്ട്. 

 വനിതാ മതിലിൽ  കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍

വനിതാ മതിലിൽ വനിതാ ജീവനക്കാർ പങ്കുചേരാനും ഇതിനായി കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട തിരുവല്ല നഗരസഭ സെക്രട്ടറി ഉത്തരവ് ഇറക്കി.

നഗരസഭ സെക്രട്ടറി എസ്. ബിജു പുറത്തിറക്കിയ ഉത്തരവില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ചുമതലയും നല്‍കിയിട്ടുണ്ട്. അതേസമയം വനിതാ മതിലില്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയത് വിവാദമായി. നഗരസഭ സെക്രട്ടറിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.