LiveTV

Live

Kerala

വൈദ്യുതി ലൈന്‍ പൊട്ടി വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

രാവിലെ 8.45ഓടെ വൈദ്യുതിലൈന്‍ താല്‍ക്കാലികമായി ബന്ധിപ്പിച്ച് ഗതാഗതം പുനരാരംഭിച്ചു. ഇതിനിടെ രാവിലെ നെടുമ്പാശ്ശേരിക്കടുത്ത് ചൊവ്വരയ്ക്കും നെടുവന്നൂരിനുമിടയില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടു.

വൈദ്യുതി ലൈന്‍ പൊട്ടി വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

എറണാകുളത്തിനും തൃശൂരിനുമിടയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വേദ്യുതി ലൈന്‍ പൊട്ടി വീണതും പാലത്തില്‍ വിള്ളല്‍ വീണുമാണ് ഗതാഗത തടസമുണ്ടായത്. മണിക്കൂറുകള്‍ക്ക് ശേഷം സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു.

റെയില്‍വേ ട്രാക്കില്‍ രണ്ടിടത്തുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഇന്ന് രാവിലെ എറണാകുളത്തിനും ത്യശൂരിനുമിടയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 06.45ഓടെ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടതോടെ സുരക്ഷ മുന്‍നിര്‍ത്തി ഈ ട്രാക്കിലേക്കുള്ള വൈദ്യുതി ലൈന്‍ ഓഫ് ചെയ്തിരുന്നു.

ഓഫ് ചെയ്ത ട്രാക്കിലേക്ക് ഗുഡ്‌സ് ട്രെയിന്‍ കയറിവന്ന് ട്രാക്ഷന്‍ വയര്‍ പൊട്ടി. തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടു. രാവിലെ 8.45ഓടെ വൈദ്യുതിലൈന്‍ താല്‍ക്കാലികമായി ബന്ധിപ്പിച്ച് ഗതാഗതം പുനരാരംഭിച്ചു. ഇതിനിടെ രാവിലെ നെടുമ്പാശ്ശേരിക്കടുത്ത് ചൊവ്വരയ്ക്കും നെടുവന്നൂരിനുമിടയില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടു. ഇത് പിന്നീട് പുനഃക്രമീകരിച്ചു. മൂന്നുമണിക്കൂറിലധികം സര്‍വീസുകള്‍ ഭാഗികമായി തടസപ്പെട്ടു. രാവിലെ പത്തുമണിയോടെയാണ് ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിച്ചത്.