LiveTV

Live

Kerala

ആരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍.എസ്.എസ്; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

ആചാരങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് പറ്റിയ തെറ്റ് തിരുത്തണം. എന്‍.എസ്.എസ് വിശ്വാസികള്‍ക്കൊപ്പമാണ്, നിരീശ്വരവാദത്തിന് എതിരുമാണെന്നും സുകുമാര്‍ നായര്‍

ആരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍.എസ്.എസ്; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

വനിതാ മതില്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. എന്‍.എസ്.എസ് ആരുടെയും തൊഴുത്തില്‍ ഒതുങ്ങില്ലെന്നും അതിനായി ശ്രമിച്ചവര്‍ നിരാശരായത് ചരിത്രമാണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കെതിരെ കണ്ണുരുട്ടലും ഭീഷണിപ്പെടുത്തലും നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കോടിയേരിയുടെ ഈ പരാമര്‍ശത്തിനായിരുന്നു സുകുമാരന്‍ നായരുടെ മറുപടി. രാഷ്ട്രീയത്തിന് അതീതമായി മതേതര നിലപാടാണ് എന്‍.എസ്.എസിനുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ ഉപദേശം എന്‍.എസ്.എസിനെ പറ്റിയുള്ള അജ്ഞത മൂലമാണ്. മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍.എസ്.എസ് എന്ന് ഓര്‍ക്കണം. അതിന് വേണ്ടി ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്. ആചാരങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് പറ്റിയ തെറ്റ് തിരുത്തണം. എന്‍.എസ്.എസ് വിശ്വാസികള്‍ക്കൊപ്പമാണ്, നിരീശ്വരവാദത്തിന് എതിരുമാണെന്നും സുകുമാര്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലുണ്ട്.

അതേസമയം എന്‍.എസ്.എസിന് പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.