LiveTV

Live

Kerala

സിസ്റ്റര്‍ അമല കൊലക്കേസ്; പ്രതി സതീഷ് ബാബു കുറ്റക്കാരന്‍

2015 സെപ്റ്റംബർ 17 ന് പുലർച്ചെയാണ് കോൺവെന്റിലെ മൂന്നാം നിലയിൽ സിസ്റ്റർ അമലയുടെ മൃതദേഹം കണ്ടെത്തിയത്. 

സിസ്റ്റര്‍ അമല കൊലക്കേസ്; പ്രതി സതീഷ് ബാബു കുറ്റക്കാരന്‍

കോട്ടയത്ത് സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. കേസില്‍ കോട്ടയം പാല ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി സതീഷ് ബാബു കോടതിയില്‍ പറഞ്ഞു. കേസില്‍ ശിക്ഷിച്ചാല്‍ സത്യാവസ്ഥ പുറത്ത് വരുന്നത് വരെ ജയിലില്‍ നിരാഹാരമിരിക്കുമെന്നും സതീഷ് ബാബു പറഞ്ഞു.

പാല കാർമലീത്ത മഠാംഗമായിരുന്ന അറുപത്തിയൊൻപതുകാരി സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസിൽ കാസർഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2015 സെപ്റ്റംബർ 17 ന് പുലർച്ചെയാണ് കോൺവെന്റിലെ മൂന്നാം നിലയിൽ സിസ്റ്റർ അമലയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ ഇയാൾ സിസ്റ്റർ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പൈക മഠത്തിലെ സിസ്റ്റർ 86 വയസുകാരി ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഈ കേസിൽ വിചാരണ നടന്ന് വരുകയാണ്.