LiveTV

Live

Kerala

തീർത്ഥാടകരുടെ വർദ്ധനവിൽ പ്രതീക്ഷയോടെ ശബരിമലയിലെ വ്യാപാരികൾ

ഭക്തരുടെ തിരക്ക് കൂടിയതോടെ വ്യാപാര സ്ഥാപനങ്ങളിലും മാറ്റം പ്രകടമാണ്. 

 തീർത്ഥാടകരുടെ വർദ്ധനവിൽ  പ്രതീക്ഷയോടെ ശബരിമലയിലെ വ്യാപാരികൾ

ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീർത്ഥാടകരുടെ വർദ്ധനവിൽ ഏറെ പ്രതീക്ഷയിലാണ് വ്യാപാരികൾ. ഭക്തരുടെ തിരക്ക് കൂടിയതോടെ വ്യാപാര സ്ഥാപനങ്ങളിലും മാറ്റം പ്രകടമാണ്. വരും ദിവസങ്ങളിലും തീർത്ഥാടകർ കൂടുതലായി എത്തിയാൽ വ്യാപാര മേഖലയിൽ ഉണർവ്വുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

പ്രളയാനന്തരം ശബരിമലയിൽ നടപ്പിലാക്കിയ പുനക്രമീകരണങ്ങൾ, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും വ്യാപാര മേഖലയെ നഷ്ടത്തിലേക്ക് നയിച്ച കാരണങ്ങൾ പലതാണ്. മണ്ഡലകാലത്തിന്റെ ആദ്യനാളുകളിൽ, കച്ചവടം കുറഞ്ഞ ആശങ്കയിലായിരുന്നു വ്യാപാരികൾ. എന്നാൽ ഒരു മാസം പിന്നിടുമ്പോൾ തീർഥാടകരുടെ എണ്ണത്തിലുള്ള വർദ്ധനവ് വ്യാപാരികൾക്ക് പ്രതീക്ഷയാവുന്നു.

ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. 89192 പേർ. ഇതിന്റെ മാറ്റം ബേസ് ക്യാമ്പായ നിലയ്ക്കലിലെ കടകളിലുമുണ്ട്. ഇത് തുടർന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം നികത്താൻ കഴിയുമെന്ന പ്രതീക്ഷയും ഇവർ പങ്കുവയ്ക്കുന്നു.