LiveTV

Live

Kerala

പൊലീസുകാർ ബൂട്ടിട്ട് കയറിയ സംഭവത്തിൽ ശബരിമലയിൽ ശുദ്ധിക്രിയ

തന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഉച്ച പൂജയ്ക്ക് മുൻപായി പഞ്ച പുണ്യാഹം നടത്തിയത്. 

പൊലീസുകാർ ബൂട്ടിട്ട് കയറിയ സംഭവത്തിൽ ശബരിമലയിൽ ശുദ്ധിക്രിയ

മാളികപ്പുറം ഫ്ലൈ ഓവറിൽ പൊലീസുകാർ ബൂട്ടിട്ട് കയറിയ സംഭവത്തിൽ ശബരിമലയിൽ ശുദ്ധിക്രിയ. തന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഉച്ച പൂജയ്ക്ക് മുൻപായി പഞ്ച പുണ്യാഹം നടത്തിയത്. ഇന്നലെയാണ് പൊലീസിന്റെ ഭാഗത്തു നിന്നും ആചാരലംഘനമുണ്ടായത്.

ശ്രീകോവിലിന് മുന്നിലെ വലിയമ്പലത്തിലായിരുന്നു പുണ്യാഹം. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ അഞ്ച് ശാന്തിമാരാണ് പുണ്യാഹം നടത്തിയത്. ശ്രീകോവിലിനുള്ളിൽ പുണ്യാഹം നടത്തിയ ശേഷം തിരുമുറ്റത്തും ശുദ്ധി ക്രിയ നടത്തി.

ഇന്നലെ ശബരിമലയിലെത്തിയ ട്രാൻസ്ജെൻഡേഴ്സിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് സ്ട്രൈക്കിങ്ങ് ഫോഴ്സിനെ നിയോഗിച്ചത്. മാളികപ്പുറം ഫ്ലൈ ഓവറിൽ നിയോഗിച്ച അംഗങ്ങളാണ് ബൂട്ടും ലാത്തിയും ഷീൽഡുമായി എത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ജി.ജയദേവ് അറിയിച്ചിട്ടുണ്ട്.

Also read: വിവാദങ്ങള്‍ക്കിടെ ട്രാന്‍സ്ജെന്‍ഡേഴ്സ് മല കയറി, ‘ബൂട്ട്’ ധരിച്ച് പൊലീസും