LiveTV

Live

Kerala

കെ.ടി ജലീലിന്റെ ബന്ധു നിയമനത്തിൽ കൂടുതൽ തെളിവുകളുമായി യൂത്ത് ലീഗ്

വിജിലൻസിന്റെ റിപ്പോർട്ട് ലഭിച്ചാൽ ജലീലിന്റെ ബന്ധു നിയമന വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

 കെ.ടി ജലീലിന്റെ ബന്ധു നിയമനത്തിൽ കൂടുതൽ തെളിവുകളുമായി യൂത്ത് ലീഗ്

മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമനത്തില്‍ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സര്‍വീസിലേക്ക് ഡെപ്യൂട്ടേഷന്‍ പറ്റില്ലെന്ന വകുപ്പ് ഉദ്യോഗസ്ഥയുടെ ഉത്തരവ് മറികടന്നാണ് മന്ത്രി കെ.ടി ജലീല്‍ നിയമന ഉത്തരവ് നല്‍കിയതെന്ന് പി.കെ.ഫിറോസ് ആരോപിച്ചു.

ചട്ടം 9 B പ്രകാരം അദീബിനെ നിയമിക്കാന്‍ ആവില്ലെന്ന് പൊതു ഭരണ വകുപ്പ് ASO മിനി ആണ് എതിര്‍പ്പ് അറിയിച്ചു കുറിപ്പെഴുതിയത്. എന്നാല്‍ ഇത് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കാന്‍ മന്ത്രി നിര്‍ദേശിച്ചുവെന്നാണ് തെളിവുകള്‍ നിരത്തി പി.കെ ഫിറോസ് വാദിക്കുന്നത്.

വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ജലീലിന്റെ ബന്ധു നിയമന വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ മതില്‍ വര്‍ഗ്ഗീയ മതിലാണെന്ന് ഫിറോസ് പറഞ്ഞു. പൊതു ഭരണ വകുപ്പിന്റെ കുറുപ്പ് അവഗണിച്ചു കെ.ടി അദീബിനെ (28/9/18) ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജി.എം ആയി നിയമിക്കാന്‍ മന്ത്രി ഉത്തരവിട്ടു.