LiveTV

Live

Kerala

ഇസ്‍ലാമിക പണ്ഡിതന്‍ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‍ലിയാര്‍ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവാണ്

ഇസ്‍ലാമിക പണ്ഡിതന്‍ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‍ലിയാര്‍ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവും ഇസ്ലാമിക പണ്ഡിതനുമായ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍(82) അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 8.30ക്ക് അത്തിപ്പറ്റയില്‍ നടക്കും.

സൂഫി പണ്ഡിതനും സമസ്തയുട സമുന്നത നേതാവുമായ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വളാഞ്ചേരിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഉച്ചക്ക് 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ദീര്‍ഘകാലം യു.എ.ഇയില്‍ പ്രവാസിയായിരുന്ന അദ്ദേഹം അല്‍ഐന്‍ സുന്നി സെന്ററിന്റെ പ്രസിഡന്റായിരുന്നു. യു.എ.ഇ ഔഖാഫിനു കീഴില്‍ പള്ളി ഇമാമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നാട്ടിലും മറുനാട്ടിലുമായി അദ്ദേഹത്തിന് നിരവധി ശിഷ്യന്‍മാരുണ്ട്. മൊയ്തീന്‍ കുട്ടി മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്ന് മുസ്ലിം യൂത്ത് ലീഗിന്റെ യുവജനയാത്ര നിര്‍ത്തിവെച്ചതായി പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.