LiveTV

Live

Kerala

എംപാനല്‍ ജീവനക്കാര്‍ സുപ്രിം കോടതിയിലേക്ക്, ലോംഗ് മാര്‍ച്ച് ആരംഭിച്ചു

കാലകാലങ്ങളില്‍ ഭരിച്ച സര്‍ക്കാരുകളും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റുമാണ് തങ്ങളെ പെരുവഴിയിലാക്കിയതെന്നാണ് എം.പാനല്‍ ജീവനക്കാരുടെ നിലപാട്.

എംപാനല്‍ ജീവനക്കാര്‍ സുപ്രിം കോടതിയിലേക്ക്, ലോംഗ് മാര്‍ച്ച് ആരംഭിച്ചു

സുപ്രീംകോടതിയെ സമീപിക്കാന്‍ തയ്യാറാകാത്ത കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനും, സംസ്ഥാന സര്‍ക്കാറിനും എതിരായുള്ള എംപാനല്‍ ജീവനക്കാരുടെ ലോങ്ങ് മാര്‍ച്ച് ആലപ്പുഴയില്‍ ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഇന്ന് ഇ.എം.എസ് സ്റ്റേഡിയത്തില്‍ അവസാനിക്കും. തുടര്‍ന്ന് നാളെ രാവിലെ മാര്‍ച്ച് പുനരാംഭിക്കും. 2500 ഓളം ജീവനക്കാര്‍ പങ്കെടുക്കുന്ന മാര്‍ച്ച് തിങ്കളാഴ്ച തിരുവന്തപുരത്ത് എത്തിച്ചേരും.

കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും. ജനുവരി രണ്ടാം തിയതി സുപ്രിം കോടതിയെ സമീപിക്കാനാണ് തീരുമാനം.

കാലാകാലങ്ങളില്‍ ഭരിച്ച സര്‍ക്കാരുകളും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റുമാണ് തങ്ങളെ പെരുവഴിയിലാക്കിയതെന്നാണ് എംപാനല്‍ ജീവനക്കാരുടെ നിലപാട്. മൂവായിരത്തിലധികം എംപാനല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി ശക്തമായ സമരം നടത്താനാണ് എംപാനല്‍ കൂട്ടായ്മയുടെ തീരുമാനം.