LiveTV

Live

Kerala

നിയമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും; തച്ചങ്കരിയെ തിരുത്തി ഗതാഗതമന്ത്രി

പുതുതായി നിയമിക്കുന്നവര്‍ക്ക് എം പാനല്‍ ജീവനക്കാര്‍ക്കു നല്‍കുന്ന ശന്പളം മാത്രമേ നല്‍കൂവെന്ന് നേരത്തെ തച്ചങ്കരി പറഞ്ഞിരുന്നു...

നിയമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും; തച്ചങ്കരിയെ തിരുത്തി ഗതാഗതമന്ത്രി

കെ.എസ്.ആര്‍.ടി.സിയിലെ പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് എം.ഡി ടോമിന്‍ ജെ തച്ചങ്കരിയെ തിരുത്തി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമപരമായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും പുതുതായി നിയമിക്കുന്നവര്‍ക്കും ലഭിക്കും. എം.ഡി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാകാമെന്നും മന്ത്രി പറഞ്ഞു. പുതുതായി നിയമിക്കുന്നവര്‍ക്ക് എം പാനല്‍ ജീവനക്കാര്‍ക്കു നല്‍കുന്ന ശന്പളം മാത്രമേ നല്‍കൂവെന്ന് നേരത്തെ തച്ചങ്കരി പറഞ്ഞിരുന്നു.

പുതുതായി നിയമിക്കുന്ന കണ്ടക്ടർമാർക്ക് സ്ഥിര നിയമനം നൽകില്ലെന്നായിരുന്നു കെ.എസ്.ആർ.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞിരുന്നത്. പ്രവർത്തനം പരിഗണിച്ചായിരിക്കും ഇവർക്ക് സ്ഥിരം നിയമനം നൽകുന്ന കാര്യം പരിഗണിക്കുക. പുതുതായി നിയമനം നൽകുന്നവർക്ക് എം.പാനലുകാർക്ക് നൽകുന്ന ശമ്പളം മാത്രമേ അനവദിക്കുകയുളളൂവെന്നും എം.ഡി ടോമിൻ ജെ. തച്ചങ്കരി പറഞ്ഞിരുന്നു.

എം. പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ച 4051 പേരോട് വ്യാഴാഴ്ച ജോലിയില്‍ പ്രവേശിക്കാൻ കെ.എസ്.ആർ.ടി.സി നിര്‍ദ്ദേശിച്ചിരുന്നു. റിസർവ് കണ്ടക്ടർ തസ്തികയിൽ പി.എസ്.സി പറയുന്ന ശമ്പളം നൽകാനാവില്ലെന്നും ടോമിൻ തച്ചങ്കരി പറ‍ഞ്ഞു. പുതിയ ജീവനക്കാരെ ഒരാഴ്ചക്കകം പരിശീലനം പൂർത്തായിക്കി വിന്യസിക്കുമെന്നും എംഡി വ്യക്തമാക്കി.