LiveTV

Live

Kerala

കെ.എസ്.ആർ.ടി.സി പ്രതിസന്ധി; ഇന്ന് മുടങ്ങിയത് 1093 സര്‍വീസുകള്‍

പലയിടത്തും ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി. ഇപ്പോഴത്തെ പ്രതിസന്ധിയെ തുടർന്ന് വരുമാനത്തിൽ കുറവുണ്ടായിട്ടില്ലെന്ന് സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു. 

കെ.എസ്.ആർ.ടി.സി പ്രതിസന്ധി; ഇന്ന് മുടങ്ങിയത് 1093 സര്‍വീസുകള്‍

കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക ജീവനക്കാരെ പുറത്താക്കിയതു മൂലമുള്ള പ്രതിസന്ധി തുടരുന്നു. ഔദ്യോഗിക വിവര പ്രകാരം ഇന്ന് 1093 സര്‍വീസുകള്‍ മുടങ്ങി. എന്നാല്‍ പ്രതിസന്ധി മൂലം വരുമാനം കുറഞ്ഞിട്ടില്ലെന്ന് സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.

പ്രശ്‌ന പരിഹാരത്തിനുള്ള തീവ്ര ശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി. ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ആസ്ഥാനത്ത് ചേര്‍ന്നു. കണ്ടക്ടര്‍മാരുടെ അഭാവം മൂലം ഇന്ന് മുടങ്ങിയത് 1093 സര്‍വീസുകള്‍. കൂടുതലും എറണാകുളം സോണിലാണ് 562. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നം വരുമാനത്തെ ബാധിച്ചില്ലെന്നാണ് സി.എം.ഡിയുടെ വാദം.

ദീര്‍ഘനാളായി അവധിയിലായിരുന്ന 800 കണ്ടക്ടര്‍മാരോട് അടിയന്തിരമായി ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിക്കുറച്ച്. ദീര്‍ഘദൂര, മിന്നല്‍ സര്‍വീസുകള്‍ കണ്ടക്ടര്‍രഹിതമാക്കാനുള്ള ആലോചനയുമുണ്ട്. അതിനോടൊപ്പം ഡിജിറ്റല്‍ ടിക്കറ്റിംഗും ബസുകളില്‍ സ്ഥാപിക്കും. ഒരാഴ്ച കൊണ്ട് പുതുതായി പി.എസ്.സി വഴി എത്തുന്നവരെ പരിശീലിപ്പിച്ച് ജോലിക്ക് കയറ്റാനാകുമെന്ന പ്രതീക്ഷയും കോര്‍പ്പറേഷനുണ്ട്.