LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി തുടരുന്നു

ആദ്യ ദിവസം 715 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നുവെങ്കില്‍ ഇന്നലെ 783 സര്‍വീസുകളാണ് റദ്ദാക്കേണ്ടി വന്നത്. 

 കെ.എസ്.ആര്‍.ടി.സിയില്‍  പ്രതിസന്ധി തുടരുന്നു

താത്കാലിക കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതുമൂലമുണ്ടായ പ്രതിസന്ധി ‍കെ.എസ്.ആര്‍.ടി.സിയില്‍ തുടരുന്നു. ആദ്യ ദിവസം 715 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നുവെങ്കില്‍ ഇന്നലെ 783 സര്‍വീസുകളാണ് റദ്ദാക്കേണ്ടി വന്നത്. പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി. ഇന്നത്തെ മന്ത്രിസഭായോഗം പ്രശ്നം ചര്‍ച്ച ചെയ്യും.

ശബരിമലയിലേക്ക് ഉള്‍പ്പെടെ ആയിരത്തോളം സര്‍വീസുകളാണ് എം.പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതുമൂലം കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കേണ്ടി വന്നത്. എറണാകുളം മേഖലയിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. 366 സര്‍വീസുകള്‍. തിരുവനന്തപുരത്ത് 255ഉം കോഴിക്കോട് മേഖലയില്‍ 162ഉം സര്‍വീസുകളെ പ്രതിസന്ധി ബാധിച്ചു. നിലവില്‍ ദീര്‍ഘദൂര സര്‍വീസുകളെ കാര്യമായി ബാധിച്ചിട്ടില്ല. പ്രതിസന്ധി മറി കടക്കാന്‍ അഡ്വൈസ് മെമ്മോ ലഭിച്ച 4051 പേരോട് വ്യാഴാഴ്ച തന്നെ ജോലിയില്‍ പ്രവേശിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി നിര്‍ദേശിച്ചിട്ടുണ്ട്. നിയമന ഉത്തരവ് തപാല്‍ മുഖേനെ അയച്ചാലുണ്ടാകുന്ന കാലതാമാസം ഒഴിവാക്കാനാണ് ഈ നടപടി. അതിനിടെ എം.പാനല്‍ കണ്ടക്ടര്‍മാര്‍ നടത്തുന്ന ലോംഗ് മാര്‍ച്ച് നാളെ ആലപ്പുഴയില്‍ നിന്ന് ആരംഭിക്കും. തിങ്കളാഴ്ച മാര്‍ച്ച് സെക്രട്ടറിയേറ്റിലേക്ക് എത്തും.