LiveTV

Live

Kerala

കണ്ണൂര്‍ ജില്ലയിലെ കയ്യേറ്റത്തിന് പിന്നില്‍ വന്‍കിട ക്വാറി-റിസോര്‍ട്ട് മാഫിയ

പാലക്കയം തട്ടിന്റെയും പൈതല്‍ മലയുടെയും സമീപ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പത്തിലധികം അനധികൃത ക്വാറികളും ഏഴോളം റിസോര്‍ട്ടുകളും.

കണ്ണൂര്‍ ജില്ലയിലെ കയ്യേറ്റത്തിന് പിന്നില്‍ വന്‍കിട ക്വാറി-റിസോര്‍ട്ട് മാഫിയ

കണ്ണൂര്‍ ജില്ലയുടെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഭൂമി കയ്യേറ്റത്തിന് പിന്നില്‍ വന്‍കിട ക്വാറി-റിസോര്‍ട്ട് മാഫിയ. പാലക്കയം തട്ടിന്റെയും പൈതല്‍ മലയുടെയും സമീപ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പത്തിലധികം അനധികൃത ക്വാറികളും ഏഴോളം റിസോര്‍ട്ടുകളും. ഭൂമി കയ്യേറ്റം സംബന്ധിച്ച മീഡിയവണ്‍ അന്വേഷണം തുടരുന്നു.

പശ്ചിമഘട്ട മലനിരകളുടെ സ്വാഭാവിക സൌന്ദര്യം തേടിയാണ് പൈതല്‍ മലയിലേക്കും പാലക്കയം തട്ടിലേക്കും വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങിയത്. എന്നാല്‍ ഇനി ഈ കാഴ്ച കാണുക. പാലക്കയം തട്ടിന് സമീപത്തായി മാത്രം നിലവില്‍ പ്രവര്‍ത്തിക്കുന്നത് അ‍ഞ്ച് വന്‍കിട ക്വാറികളാണ്. ക്വാറി-റിസോര്‍ട്ട് മാഫിയകള്‍ വ്യാപകമായി കുന്നിടിച്ച് തുടങ്ങിയതോടെ ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തന്നെ തകരാറിലായി തുടങ്ങിയിരിക്കുന്നു. പ്രദേശത്തെ വ്യാപകമായ മിച്ച ഭൂമി കയ്യേററത്തിനെതിരെ വരും ദിവസങ്ങളില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

Also read: കണ്ണൂരില്‍ വ്യാപക ഭൂമി കയ്യേറ്റം