LiveTV

Live

Kerala

സംഘടനയില്‍ നിന്നും രാജി വച്ചതിന് യുവാവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

സംഘടനയില്‍ നിന്ന് രാജി വെച്ച് യുവജനക്ലബ് രൂപീകരിച്ചതാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് ആക്ഷേപം. 

സംഘടനയില്‍ നിന്നും രാജി വച്ചതിന് യുവാവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

പുനലൂരില്‍ യുവാവിനെയും വീട്ടുകാരെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ചതായി പരാതി. സംഘടനയില്‍ നിന്ന് രാജിവെച്ച് യുവജന ക്ലബ് രൂപീകരിച്ചതാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് ആക്ഷേപം. പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.വൈ.എഫ്.ഐ കുന്നിക്കോട് മേഖല കമ്മിറ്റി അംഗമുള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കുന്നിക്കോട് തടത്തില്‍ റിയാസിനും വീട്ടുകാര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. പുളിമുക്ക് ജംഗ്ഷനിലെ വീട്ടില്‍ കയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ റിയാസിന്റെ മാതാവ് റംലത്, ഭാര്യ ഷംന എന്നിവര്‍ക്കും പരിക്കേറ്റു. പ്രദേശത്തെ യുവാക്കള്‍ റിയാസിന്റെ നേതൃത്വത്തില്‍ വിവിധ യുവജനസംഘടകളില്‍ നിന്ന് രാജിവെച്ച് ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ഡി.വൈ.എഫ്.ഐ കുന്നിക്കോട് മേഖലകമ്മിറ്റി അംഗമായ അജാസ്, റാഫി, ഷാഫി, തൗഫീഖ്, ജസീൽ,സുനീർ, എന്നിവരാണ് മർദ്ദിച്ചത്. ഇവര്‍ക്കെതിരെ കുന്നിക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.