LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണം; ദിലീപിന്റെ ഹരജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

 നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണം; ദിലീപിന്റെ ഹരജി തള്ളി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ കുടുക്കിയെന്ന ദിലീപിന്റെ ആരോപണം വിചാരണ കോടതിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ എട്ടാം പ്രതിയായ ദിലീപ് പൊലീസ് അന്വേഷണം പക്ഷപാതപരമാണെന്ന് ആരോപിച്ചാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒന്നാം പ്രതിയായ പൾസർ സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രതി ചേർത്തതെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ഏത് ഏജൻസി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

 നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണം; ദിലീപിന്റെ ഹരജി തള്ളി

ലിബർട്ടി ബഷീർ, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവർക്ക് എതിരായ ആരോപണം തെളിയിക്കാൻ ഹരജിക്കാരന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവിധ കോടതികളിൽ ദിലീപ് നിരന്തരം ഹരജികൾ നൽകുകയാണെന്നുമായിരുന്നു സർക്കാർ വാദം. ഈ വാദങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് സി.ബി.ഐ അന്വേഷണ ആവശ്യം ജസ്റ്റിസ് സുനിൽ തോമസ് നിരാകരിച്ചത്.

 നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണം; ദിലീപിന്റെ ഹരജി തള്ളി